Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഹജ്ജ് ബലികര്‍മത്തിന്...

ഹജ്ജ് ബലികര്‍മത്തിന് ഐ.ഡി.ബിയുടെ വിപുലമായ സജ്ജീകരണം

text_fields
bookmark_border
ഹജ്ജ് ബലികര്‍മത്തിന് ഐ.ഡി.ബിയുടെ വിപുലമായ സജ്ജീകരണം
cancel
camera_alt?????? ??????? ????????????? ??????? ????? ?????????????? ???????????. ???????? ????????? ????????? ??????

റിയാദ്: ഹജ്ജിലെ ബലി ക൪മം വിശ്വാസ്തമായും വ്യവസ്ഥാപിതമായും നി൪വഹിക്കാൻ ജിദ്ദ കേന്ദ്രമായുള്ള ഇസ്ലാമിക് ഡവലപ്മെൻറ് ബാങ്ക് (ഐ.ഡി.ബി) സജ്ജമായി. ബലി നി൪വഹണത്തിൻെറ വകാലത്തിന് സൗദി സ൪ക്കാറിൻെറ അംഗീകാരമുള്ള ഏക ഏജൻസിയാണ് ഐ.ഡി.ബി. ബലിമാംസം ഫലപ്രദമായി ഉപയോഗപ്പെടുത്തുക എന്ന പേരിൽ മൂന്ന് പതിറ്റാണ്ട് മുമ്പ് ആരംഭിച്ച പദ്ധതി ലാഭം ഉദ്ദേശിച്ചല്ല നടത്തുന്നതെന്നും തീ൪ഥാടക൪ക്ക് വിശ്വസ്തതയോടെ അവലംബിക്കാവുന്ന സംവിധാനം എന്ന നിലക്കാണെന്നും ഐ.ഡി.ബി വൃത്തങ്ങൾ വ്യക്തമാക്കി.
ഹജ്ജിനോടനുബന്ധിച്ചുള്ള ബലിക്കു പുറമെ ഹദ് യ്, ഫിദ് യ എന്നിവയും ബലിപെരുന്നാളിനോടനുബന്ധിച്ച് ഹാജിമാരല്ലാത്തവ൪ നി൪വഹിക്കുന്ന ബലിയും ദാനമായി നൽകാനുദ്ദേശിക്കുന്ന മാംസ വിതരണവും ഐ.ഡി.ബി എറ്റെടുത്ത് ഉത്തരവാദിത്തത്തോടെ നടപ്പാക്കും. 450 റിയാലാണ് ഈ വ൪ഷത്തെ ഹജ്ജ് ബലിക്ക് ഐ.ഡി.ബി നിശ്ചയിച്ചിരിക്കുന്നത്. ബാങ്ക് വഴിയോ എ.ടി.എം, ‘സദാദ്’ വഴിയോ പണമടക്കാവുന്നതാണ്. സൗദി പോസ്റ്റിൻെറ വിവിധ ശാഖകളിലും ഐ.ഡി.ബിയുടെ കൂപ്പൺ കൈപ്പറ്റാൻ സംവിധാനമൊരുക്കിയിട്ടുണ്ട്. അൽറാജി, അൽഅമൂദി ബാങ്കുകളിലാണ് പണമടക്കാൻ സൗകര്യമുള്ളത്. കൂടാതെ ‘ഹദ്യതുൽ ഹാജ്ജ്’ എന്ന മക്ക കേന്ദ്രമായുള്ള ചാരിറ്റി സ്ഥാപനം വഴിയും ബലി ക൪മത്തിന് പണമടക്കാം.
ബലിമാംസ വിതരണത്തിനുള്ള ക൪മശാസ്ത്രപരമായ നിബന്ധനകൾ പൂ൪ണമായും പാലിച്ചാണ് ഐ.ഡി.ബി ഈ ഉത്തരവാദിത്വം നി൪വഹിക്കുന്നത്. മക്കയിലെ അ൪ഹരായവ൪ക്ക് വിതരണം ചെയ്ത ശേഷവും ബാക്കിവരുന്ന ദശലക്ഷക്കണക്കിന് ബലിമൃഗങ്ങളുടെ മാംസം എഷ്യ, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളില 25ലധികം രാഷ്ട്രങ്ങളിലെ മുസ്ലിം ദരിദ്ര൪ക്ക് വിതരണം ചെയ്യാനും ഐ.ഡി.ബിക്ക് സംവിധാനമുണ്ട്.
മിനായിലെ എട്ട് അറവുശാലകളിൽ നിന്ന് ഇസ്ലാമികരീതിയിലും ആരോഗ്യ, ശുചിത്വ മാനദണ്ഡങ്ങൾ പാലിച്ചും ബലി നടത്തപ്പെടുന്ന മാംസം ശീതീകരിച്ചാണ് വിദേശത്തേക്ക് അയക്കുന്നത്. ഐ.ഡി.ബിക്ക് പുറമെ തദ്ദേശഭരണം, ധനകാര്യം, നീതിന്യായം, ഇസ്ലാമിക കാര്യം, കാ൪ഷികം, ഹജ്ജ് തുടങ്ങിയ മന്ത്രാലയങ്ങൾ സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. മക്ക കേന്ദ്രമായുള്ള ഹജ്ജ്സേവന രംഗത്തെ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടും സംരംഭത്തിൽ അ൪ഹമായ പങ്ക് വഹിക്കുന്നുണ്ട്. മൃഗ ഡോക്ട൪മാ൪, അറവ് ജോലിക്കാ൪ തുടങ്ങി വിവിധ രംഗത്ത് 40,000 ജോലിക്കാ൪ ഐ.ഡി.ബിയുടെ സംരംഭത്തിൽ സേവനമനുഷ്ഠിക്കുന്നു.
ബലി മാംസം അ൪ഹരായവ൪ക്ക് എത്തിക്കുക, ശരീഅത്ത്, ആരോഗ്യ നിബന്ധനകൾ പാലിക്കുക, പുണ്യനഗരിയുടെ പരിസ്ഥിതി ശുചിത്വം കാത്തുശൂക്ഷിക്കുക എന്നിവ സംരംഭം വഴി ഐ.ഡി.ബി ലക്ഷ്യമാക്കുന്നു. മാസത്തിന് ഉപരിയായി തുകൽ പോലുള്ളവയിൽ നിന്ന് ലഭിക്കുന്ന വരുമാനം മക്ക ഹറം പ്രദേശത്തെ ദരിദ്ര൪ക്കാണ് വിതരണം ചെയ്യുന്നതെന്നും ഐ.ഡി.ബി പത്രക്കുറിപ്പിൽ വ്യക്തമാക്കി.
ഐ.ഡി.ബിയുടെ ബലി സംരംഭവുമായി ബന്ധപ്പെട്ട പൂ൪ണ വിവരങ്ങൾ www.adahi.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. കൂടാതെ വിശദ വിവരങ്ങൾക്ക് 800 430 6666 എന്ന സൗജന്യ നമ്പറിൽ ബന്ധപ്പെടുകയും ചെയ്യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story