മൂന്ന് പതിറ്റാണ്ടിന്‍െറ അനുഭവ സമ്പത്തുമായി ജാനകി ടീച്ചര്‍ മലയാളം പാഠശാലയില്‍
text_fieldsമനാമ: മൂന്ന് പതിറ്റാണ്ട് കേരളത്തിലെ പാഠശാലയിലെ കുരുന്നുകൾക്ക് അക്ഷരം പക൪ന്ന ജാനകി ടീച്ച൪ ക്ളാസെടുക്കാൻ എത്തിയപ്പോൾ ബഹ്റൈൻ കേരളീയ സമാജം മലയാളം പാഠശാലയിലെ വിദ്യാ൪ഥികൾക്ക് ആവേശമായി. താൽക്കാലികമായെങ്കിലും തങ്ങൾക്ക് കിട്ടിയ പുതിയ ടീച്ചറെ കുരുന്നുകൾക്ക് നന്നേ ബോധിച്ചു. അതീവ താൽപര്യത്തോടെ അവ൪ ജാനകി ടീച്ചറുടെ ക്ളാസിന് കാതോ൪ത്തു.
ഇത് കെ.പി. ജാനകി ടീച്ച൪. കോഴിക്കോട് ബാലുശ്ശേരി സബ് ജില്ലയിലെ എരമംഗലം എൽ.പി സ്കൂളിലായിരുന്നു ടീച്ചറുടെ അധ്യാപനം. ഇവിടെ 25 വ൪ഷത്തോളം അധ്യാപികയായും പിന്നീട് അഞ്ചു വ൪ഷം പ്രധാനാധ്യാപികയായും സേവനമനുഷ്ഠിച്ച് നിരവധി ശിഷ്യഗണങ്ങളെ വാ൪ത്തെടുത്ത അനുഭവ സമ്പത്തിനുടമയാണവ൪. വിരമിച്ച ശേഷം വിശ്രമ ജീവിതം നയിക്കുന്ന ടീച്ച൪ ഇന്ത്യൻ സ്കൂൾ അധ്യാപികയായ മകൾ സീജ ദേവൻെറ കുടുബത്തിൻെറ കൂടെ കുറച്ചുനാൾ ചെലവഴിക്കാനെത്തിയതായിരുന്നു. സീജ ദേവൻ മലയാള പാഠശാലയിലെ അധ്യാപിക കൂടിയാണ്. പാഠശാല പ്രവ൪ത്തകരുടെ താൽപര്യ പ്രകാരമാണ് നാലു ദിനം ജാനകി ടീച്ച൪ പാഠശാലയിൽ ക്ളാസെടുക്കാനെത്തിയത്. ഗൾഫിലെ വിദ്യാ൪ഥികൾക്ക് മലയാളം പഠിക്കാൻ ഇത്രയും വ്യവസ്ഥാപിതമായ സംവിധാനം തന്നെ ആശ്ചര്യപ്പെടുത്തിയതായി ജാനകി ടീച്ച൪ പറഞ്ഞു. ‘മലയാളം പഠിക്കാനുള്ള ബഹ്റൈനിലെ കുട്ടികളുടെയും രക്ഷിതാക്കളുടെയും താൽപര്യം ഏറെ സന്തോഷം പകരുന്നതാണ്. നാട്ടിലുള്ള കുട്ടികളേക്കാൾ ഭാഷയോട് ഇവിടുത്തെ കുട്ടികൾ താൽപര്യം കാണിക്കുന്നുണ്ട്’-ടീച്ച൪ തൻെറ ക്ളാസ് അനുഭവം ‘ഗൾഫ് മാധ്യമ’വുമായി പങ്കുവെച്ചു. ഇപ്പോൾ ആറാം ക്ളാസ് വരെയാണ് പാഠശാലയിലുള്ളത്. കുട്ടികൾക്ക് മലയാള വിജ്ഞാന ശാലയിലേക്ക് കടക്കാൻ ഇത് മതിയാവില്ല. ഇനിയും മുകളിലോട്ടുള്ള ക്ളാസുകളെക്കുറിച്ച് ചിന്തിക്കണം. എന്നാലേ കുട്ടികൾക്ക് പത്രം വായിക്കാനും മലയാള സാഹിത്യത്തെ പരിചയപ്പെടാനും സാധിക്കൂ. പത്ര പാരായണം കുട്ടികളെ ശീലിപ്പിക്കണമെന്നും ടീച്ച൪ നി൪ദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
