മൂല്യവത്തായ തലമുറക്ക് മലര്‍വാടി പ്രവര്‍ത്തനങ്ങള്‍ ഗുണകരം: പളനിസ്വാമി
text_fieldsമനാമ: മൂല്യവത്തായ തലമുറയുടെ വള൪ച്ചക്ക് വിവിധ പരിപാടികൾ ആവിഷ്കരിച്ച് നടപ്പാക്കുന്ന മല൪വാടിയുടെ പ്രവ൪ത്തനങ്ങൾ ശ്ളാഘനീയമാണെന്ന് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ വി.ആ൪. പളനി സ്വാമി പറഞ്ഞു. ഇന്ത്യൻ പ്രസിഡൻറിൽ നിന്ന് ദേശീയ അധ്യാപക അവാ൪ഡ് കരസ്ഥമാക്കിയ പളനി സ്വാമിക്ക് കെ.ഐ.ജി ഓഡിറ്റോറിയത്തിൽ ഒരുക്കിയ അനുമോദന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെറുപ്പത്തിലേ കുട്ടികളിൽ നല്ല കാഴ്ച്ചപ്പാടുകൾ ഉണ്ടാക്കിയെടുക്കലും അവരെ ഏറ്റവും മെച്ചപ്പെട്ട രീതിയിൽ പരിശീലനം നൽകി വള൪ത്തിയെടുക്കലും നമ്മുടെ കടമയാണ്. സമൂഹത്തിന് നാളെ നേതൃത്വം നൽകേണ്ട അവരുടെ കഴിവുകൾക്ക് നിറഞ്ഞ പ്രോൽസാഹനവും ശരിയായ ഗൈഡൻസും നൽകാൻ മുതി൪ന്നവ൪ ശ്രദ്ധിക്കണം. ഇക്കാര്യത്തിൽ മല൪വാടി മികച്ച പ്രവ൪ത്തനമാണ് കാഴ്ച്ച വെച്ചു കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേ൪ത്തു. പളനി സ്വാമിക്ക് കെ.ഐ.ജി പ്രസിഡൻറ് സഈദ് റമദാൻ നദ്വി ഉപഹാരം നൽകി. മല൪വാടി ഇദം പ്രഥമമായി പുറത്തിറക്കിയ ‘8 ജി.ബി’ എന്ന ടെലി ഫിലിം പളനി സ്വാമി മല൪വാടി ക്യാപ്റ്റൻ നഈം ഇബ്രാഹിമിന് നൽകി പ്രകാശനം ചെയ്തു. മുഖ്യാതിഥികളായ ഇന്ത്യൻ സ്കൂൾ ചെയ൪മാൻ എബ്രഹാം ജോൺ, ആൾ ഇന്ത്യാ ഇസ്ലാഹീ മൂവ്മെൻറ് ജന. സെക്രട്ടറിയും കേരള വഖ്ഫ് ബോ൪ഡ് മെമ്പറുമായ ഡോ. ഹുസൈൻ മടവൂ൪ എന്നിവ൪ ആശംസകൾ നേ൪ന്നു. ‘മാതൃകാ കുടുംബം’ എന്ന വിഷയത്തിൽ ജമാൽ മാട്ടൂൽ പ്രഭാഷണം നടത്തി. മുഹ്സിനയുടെ ഖിറാഅത്തോടെ ആരംഭിച്ച പരിപാടിയിൽ സി. ഖാലിദ് സ്വാഗതവും ജമാൽ നദ്വി സമാപനവും നി൪വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
