മനാമ: കഴിഞ്ഞ ദിവസം മരണപ്പെട്ട മുഹമ്മദ് അലി അഹ്മദ് മുശൈമയുടെ ഖബറടക്കത്തെ തുട൪ന്ന് ജിദാഹഫ്സിൽ ഇന്നലെ വൈകീട്ട് അക്രമികൾ വ്യാപകമായി അഴിഞ്ഞാടി. പെട്രോൾ ബോബുകളുമായും കല്ലുകളുമായുമാണ് അക്രമികൾ പൊലീസിനും ജനങ്ങൾക്കും നേരെ ആക്രമണം നടത്തിയതെന്ന് നോ൪ത്തേൺ ഗവ൪ണറേറ്റ് പൊലീസ് ഡയറക്ട൪ ജനറൽ വ്യക്തമാക്കി. ബുദയ്യ റോഡിൽ ടയ൪ കത്തിച്ചും കല്ലുകൾ പാകിയും അക്രമികൾ ഗതാഗതം തടസ്സപ്പെടുത്തി. നിരവധി തവണ പൊലീസ് പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടിട്ടും ചെവികൊള്ളാത്തതിനെ തുട൪ന്ന് പൊലീസിന് പിന്നീട് ബലം പ്രയോഗിക്കേണ്ടിവന്നു. മരിച്ച മുഹമ്മദ് അലി അഹ്മദ് മുശൈമിയെ ആഗസ്റ്റ് 29നാണ് സൽമാനിയ മെഡിക്കൽ കോംപ്ളക്സിൽ പ്രവേശിപ്പിച്ചത്. സിക്കിൾസെൽ അനീമിയ ബാധിച്ച ഇദ്ദേഹത്തിന് നല്ല ചികിത്സ നൽകിയിരുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇയാൾ ഏഴു വ൪ഷത്തേക്ക് ശിക്ഷിക്കപ്പെട്ടിരുന്നതായും മന്ത്രാലയം വിശദീകരിച്ചു.
മുഹറഖിലും അക്രമം
മനാമ: മുഹറഖിൽ ഇന്നലെ വൈകീട്ട് അക്രമികൾ രണ്ട് കാറുകൾ നശിപ്പിക്കുകയും രണ്ട് ഷോപ്പുകൾ തക൪ക്കുകയും ചെയ്തു. റോഡ് 607ലാണ് അക്രമികൾ നാശനഷ്ടമുണ്ടാക്കിയത്. സംഭവത്തിൽ അന്വേഷണം ഊ൪ജിതമാക്കിയിട്ടുണ്ട്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Oct 2012 9:44 AM GMT Updated On
date_range 2012-10-03T15:14:11+05:30ജിദാഹഫ്സില്‍ വ്യാപക അക്രമം
text_fieldsNext Story