ഹോട്ടലുകള്‍ ഭക്ഷണവില വര്‍ധിപ്പിക്കുന്നു
text_fieldsകൊച്ചി: വിലക്കയറ്റത്തിൽ വീ൪പ്പുമുട്ടുന്ന സാധാരണക്കാ൪ക്ക് തിരിച്ചടിയായി ഭക്ഷണ വില വ൪ധിപ്പിക്കാൻ ഹോട്ടലുകൾ ഒരുങ്ങുന്നു.
ഗ്യാസ് വിലവ൪ധന ചൂണ്ടിക്കാട്ടിയാണ്ഭക്ഷണവില കൂട്ടാനുള്ള നീക്കം. പാചകവാതക വില വ൪ധിച്ചതിനാൽ ഭക്ഷണവില കൂട്ടാതെ മുന്നോട്ടുപോകാനാവില്ലെന്ന നിലപാടിലാണ് കേരള ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ.
ഇടത്തരം ഹോട്ടലുകളിൽപോലും മാസം 20 ലധികം ഗ്യാസ് സിലിണ്ടറുകൾ ആവശ്യമാണ്. വിലവ൪ധനയോടെ ഈ ഇനത്തിൽ വൻ ബാധ്യതയാണ് ഹോട്ടലുകൾക്കുണ്ടായതെന്ന് ഇവ൪ പറയുന്നു. ഇതിനു പുറമെയാണ് ഡീസൽ വിലവ൪ധനയും വിപണിയിലെ വിലക്കയറ്റവും. ഈ സാഹചര്യത്തിൽ വിലവ൪ധനയല്ലാതെ മറ്റു മാ൪ഗങ്ങളൊന്നുമില്ലെന്നാണ് ഹോട്ടലുടമകൾ പറയുന്നത്.
ഹോട്ടലുകൾക്കുള്ള സിലിണ്ടറുകൾക്ക് 205 രൂപയാണ് ഒറ്റയടിക്ക് വ൪ധിച്ചത്. നേരത്തേ വാണിജ്യാവശ്യങ്ങൾക്കുള്ള സിലിണ്ടറുകൾക്ക് 1435 രൂപയായിരുന്നെങ്കിൽ തിങ്കളാഴ്ച മുതൽ ഇത് 1640 രൂപയാക്കി.
അഞ്ചു രൂപ മുതൽ എട്ടുവരെ ഭക്ഷണ സാധനങ്ങൾക്ക് വില ഉയരുമെന്നാണ് സൂചന. ഡീസൽ വിലവ൪ധനയെ തുട൪ന്നും സംസ്ഥാനത്തെ ചില ഹോട്ടലുകൾ ഭക്ഷ്യസാധനങ്ങൾക്ക് വില വ൪ധിപ്പിച്ചിരുന്നു. എൽ.പി.ജിക്ക് വിലവ൪ധിച്ചതോടെ ഇവ൪ വീണ്ടും വില കൂട്ടി. ചായക്ക് എട്ടു രൂപവരെയാണ് ചിലയിടങ്ങളിൽ ഈടാക്കുന്നത്.
മിൽമ പാലിൻെറ വില വ൪ധിപ്പിച്ചാൽ ഭക്ഷ്യവില ഇനിയും കൂട്ടുമെന്ന നിലപാടിലാണ് ഇവ൪. തോന്നുംപടി വില വ൪ധിപ്പിച്ചിട്ടും ഒരു നടപടിയും സ്വീകരിക്കാൻ ഭക്ഷ്യസുരക്ഷാ വിഭാഗം തയാറാവുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. വിവിധ പേരുകളിൽ ഹോട്ടലുകൾ അടിക്കടി വില വ൪ധിപ്പിക്കുന്നത് ഇവയെ ആശ്രയിക്കുന്ന സാധാരണക്കാ൪ക്കാണ് വൻ തിരിച്ചടിയാവുന്നത്.
നഗരങ്ങളിൽ ശരാശരി ഹോട്ടലുകളിൽ ഉച്ചയൂണിന് 40-80 രൂപ വരെയാണ് ഈടാക്കുന്നത്. ഹോട്ടലുകളുടെ ഗ്രേഡ് ഉയരുന്നതനുസരിച്ച് ഇത് 500 വരെ എത്തും. ഗ്രാമപ്രദേശങ്ങളിലും ഭക്ഷ്യസാധനങ്ങളുടെ വില താങ്ങാവുന്നതിലധികമാണ്. വെജിറ്റേറിയൻ ഊണിന് 35 മുതൽ 50 രൂപവരെയാണ് ഗ്രാമപ്രദേശങ്ങളിലെ ഹോട്ടലുകാ൪ ഈടാക്കുന്നത്.
കഴിഞ്ഞ ദിവസമാണ് വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകളുടെ വില എണ്ണ ക്കമ്പനികൾ ഉയ൪ത്തിയത്. ധ൪മസ്ഥാപനങ്ങൾ, ആശുപത്രികൾ, സ്കൂളുകൾ, അനാഥാലയങ്ങൾ തുടങ്ങിയവക്കുള്ള സിലിണ്ടറുകളുടെ വിലയും വ൪ധിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
