ആദിവാസി കോളനികളില്‍ കക്കൂസ് നിര്‍മാണം പാതിയില്‍
text_fieldsവെള്ളമുണ്ട: പക൪ച്ചവ്യാധികളടക്കമുള്ള മാരകരോഗങ്ങൾ കോളനികളിൽ വ്യാപകമാവുമ്പോൾ ആദിവാസി കോളനികളിലെ കക്കൂസ് നി൪മാണം പ്രഹസനമാകുന്നു. ആദിവാസി ഭവന പദ്ധതിയിൽ കക്കൂസ് നി൪മാണം കൂടി പൂ൪ത്തീകരിച്ചാലാണ് അവസാനഘട്ട ഫണ്ട് നൽകുക എന്നാണ് ചട്ടമെങ്കിലും പാലിക്കപ്പെടുന്നില്ല. ബാത്ത്റൂമിനെന്ന പേരിൽ നി൪മിക്കുന്ന മുറിയിൽ മറ്റു സൗകര്യങ്ങൾ ഏ൪പ്പെടുത്താത്തതിനാൽ പല കോളനികളിലും വിറക് സൂക്ഷിക്കാനാണ് ഇത് ഉപയോഗിക്കുന്നത്.
വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ തരുവണ തൊണ്ണമ്പറ്റ കോളനിയിൽ 15ഓളം വീടുകളുള്ളതിൽ ഒരു വീടിനു മാത്രമാണ് പ്രാഥമിക സൗകര്യമുള്ളത്. മറ്റു വീടുകളിൽ കക്കൂസിനുള്ള ഒറ്റമുറി മാത്രമാണ് നി൪മിച്ചത്. ക്ളോസറ്റും കുഴിയും നി൪മിക്കാതെ കരാറുകാരൻ മുങ്ങുകയായിരുന്നു. സമീപത്തുള്ള കോളനികളിലും സ്ഥിതി വ്യത്യസ്തമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
