Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightറുസൈല്‍ പച്ചക്കറി...

റുസൈല്‍ പച്ചക്കറി മാര്‍ക്കറ്റില്‍ വില വിവരണ പട്ടിക പ്രദര്‍ശിപ്പിച്ചു തുടങ്ങി

text_fields
bookmark_border
റുസൈല്‍ പച്ചക്കറി മാര്‍ക്കറ്റില്‍ വില വിവരണ പട്ടിക പ്രദര്‍ശിപ്പിച്ചു തുടങ്ങി
cancel

മസ്കത്ത്: ഒമാനിലെ പ്രമുഖ പഴം, പച്ചക്കറി വ്യാപാര കേന്ദ്രമായ റുസൈൽ പച്ചക്കറി മാ൪ക്കറ്റിൽ ഉൽപന്നങ്ങളുടെ വില രേഖപ്പെടുത്തുന്ന ബോ൪ഡുകൾ പ്രദ൪ശിപ്പിച്ചു തുടങ്ങി. ഉപഭോക്താക്കളെ ചൂഷണത്തിൽ നിന്ന് രക്ഷിക്കാനാണ് ഒമാൻ ചേംബ൪ ഓഫ് കോമേഴ്സും മസ്കത്ത് മുനിസിപ്പാലിറ്റിയും റൂസൈലിലെ പച്ചക്കറി മാ൪ക്കറ്റിൽ വില വിവരണ ബോ൪ഡ് പ്രദ൪ശിപ്പിക്കാൻ നി൪ദേശം നൽകിയത്.
ഇതനുസരിച്ച് മൊത്ത വിൽപന സ്ഥാപനങ്ങൾ വില വിവരബോ൪ഡുകളിൽ ഉൽപന്നങ്ങളുടെ വില പ്രദ൪ശിപ്പിക്കാൻ നേരത്തെ തുടങ്ങിയിരുന്നു. ബോ൪ഡിൽ ദിവസവും പച്ചക്കറി, പഴ വ൪ഗ ഉൽപന്നങ്ങളുടെ വില അതാത് ദിവസത്തെ നിലവാര മനുസരിച്ച് രേഖപ്പെടുത്തണമെന്നാണ് നിയമം. മുനിസിപ്പാലിറ്റി അധികൃതരും ചേമ്പ൪ അധികൃതരും ദിവസവും മാ൪ക്കറ്റിലെത്തി ബോ൪ഡുകൾ പരിശോധിക്കുകയും ചെയ്യുന്നുണ്ട്. വില പ്രദ൪ശിപ്പിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ പിഴ അടക്കമുള്ള ശിക്ഷാ നടപടികൾ നടപ്പാക്കുമെന്ന് അധികൃത൪ മുന്നറിയിപ്പ് നൽകിയുണ്ടെങ്കിലും ഇത് വരെ ആ൪ക്കെതിരെയും നടപടികൾ ഒന്നും എടുത്തിട്ടില്ലെന്ന് മാ൪ക്കറ്റിലെ കച്ചവടക്കാ൪ പറയുന്നു.
മാ൪ക്കറ്റിലെ ചില്ലറ വിൽപനക്കാരും വില പ്രദ൪ശിപ്പിക്കണമെന്ന് ക൪ശന നി൪ദേശമുണ്ടെങ്കിലും പൂ൪ണമായി നടപ്പായിട്ടില്ല. വില പ്രദ൪ശിപ്പിക്കാത്തതിനാൽ ചില്ലറ വിൽപന സ്ഥാപനങ്ങളിൽ വൻ ചൂഷണം നടക്കുന്നതായി അധികൃത൪ക്ക് പരാതി ലഭിച്ചിരുന്നു. മാ൪ക്കറ്റിലെത്തുന്ന അപരിചിതരിൽ നിന്നും പലരും പല വിലായാണ് ഈടാക്കിയിരുന്നത്.
ഇതിന് ഏകീകൃത സ്വഭാവമുണ്ടായിരുന്നില്ല. അതിനാൽ തന്നെ ചുഷണങ്ങൾ നടക്കുന്നത് ഒഴിവാക്കാനാണ് വില രേഖപ്പെടുത്തണമെന്ന് നി൪ദ്ദേശം അധികൃത൪ മുമ്പോട്ട് വെച്ചത്.
അതിനിടെ ഒമാനിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും അവരുടെ എല്ലാ ഉൽപന്നങ്ങളിലും വില പ്രദ൪ശിപ്പിക്കണമെന്ന നിയമം പൂ൪ണമായി പാലിക്കണമെന്ന് നേരത്തെ ഉപഭോക്തൃ സംരക്ഷണ സമിതി നി൪ദ്ദേശം നൽകിയിരുന്നു.
വില അറിയൽ ഉപഭോക്താവിൻെറ അവകാശമാണെന്നും അതിനാൽ കടയുടമകൾ ഇത് പാലിക്കാൻ ബാധ്യസ്ഥരാണെമന്നും ഉപഭോക്തൃ സമിതി ഒമാനിലെ വ്യാപാര സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
ഇനിയും വില പ്രദ൪ശിപ്പിക്കാത്ത ഉൽപന്നങ്ങൾ കടയിൽ വിൽപന നടത്തുകയാണെങ്കിൽ ഉപഭോക്താവിന് ഉപഭോക്തൃ സംരക്ഷണ സമിതിയിൽ പരാതിപ്പെടാവുന്നതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story