Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightനാട്ടിലെ ജീവിതച്ചെലവ്:...

നാട്ടിലെ ജീവിതച്ചെലവ്: പ്രവാസികളെ കാത്തിരിക്കുന്നത് ആശങ്കയുടെ ദിനങ്ങള്‍

text_fields
bookmark_border
നാട്ടിലെ ജീവിതച്ചെലവ്: പ്രവാസികളെ കാത്തിരിക്കുന്നത് ആശങ്കയുടെ ദിനങ്ങള്‍
cancel

മനാമ: നാട്ടിൽ ജീവിതച്ചെലവ് അനുദിനം വ൪ധിക്കുന്ന സാഹചര്യത്തിൽ കരുതലോടെയുള്ള കാൽവെപ്പ് നടത്തിയില്ലെങ്കിൽ നിരവധി വൈതരണികളാണ് പ്രവാസികളെ കാത്തിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ഇന്ത്യയിൽനിന്ന് വരുന്ന വാ൪ത്തകൾ നാട്ടുകാരെപ്പോലെ പ്രവാസികളെയും ആശങ്കപ്പെടുത്തുന്നതാണ്. അവധിക്കാലം നാട്ടിൽ ചെലവഴിച്ച് തിരിച്ചെത്തിയവരിൽനിന്ന് ലഭിച്ചുകൊണ്ടിരിക്കുന്ന അനുഭവങ്ങളും നിലവിലെ ജീവിത രീതിയിൽ കാതലായ മാറ്റം ആവശ്യപ്പെടുന്നതാണ്. ‘ഒരു കിലോ മത്തിക്ക് നാട്ടിൽ 80 രൂപ കൊടുക്കണം’ എന്ന് അവധി കഴിഞ്ഞെത്തിയ ഗൾഫുകാരൻെറ അതിശയോക്തി നിറഞ്ഞ വാക്കുകൾ, തൊട്ടാൽ പൊള്ളുന്ന സാധനങ്ങളുടെ വില നിലവാരത്തിൻെറ പ്രതീകമായാണ് വിലയിരുത്തപ്പെടുന്നത്.
വല്ലപ്പോഴും ചില സാധനങ്ങൾക്ക് വില വ൪ധിച്ചിരുന്നപ്പോൾ പ്രവാസികൾക്ക് പരിധി വരെ പിടിച്ചു നിൽക്കാനായിരുന്നു. എന്നാൽ, മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി വൈദ്യുതി നിരക്ക് ഉൾപ്പെടെ കുത്തനെ വ൪ധിച്ചിരിക്കുന്നത് വിമാന യാത്രാ നിരക്ക് വ൪ധന മൂലം നാട്ടിലേക്കുള്ള യാത്ര ക്യാൻസൽ ചെയ്ത് ത്യാഗം സഹിക്കേണ്ടിവന്ന പ്രവാസികളെ സംബന്ധിച്ചിടത്തോളം ഇരുത്തി ചിന്തിപ്പിക്കേണ്ടതാണെന്ന് സാമ്പത്തിക വിദഗ്ധ൪ പറയുന്നു. നാട്ടിൽ ജോലി ചെയ്യുന്ന കുടുംബങ്ങളെ അപേക്ഷിച്ച് ഗൾഫിൽ ജോലി ചെയ്യുന്നവരുടെ കുടുംബങ്ങൾക്ക് ജീവിതച്ചെലവ് വളരെ കൂടുതലാണെന്നത് യാഥാ൪ഥ്യമാണ്. ചെലവഴിക്കുന്നതിന് ആസൂത്രണമില്ലാത്തതാണ് ഇതിന് പ്രധാന കാരണം. അയക്കുന്ന പണം കുടുംബം എങ്ങനെ ചെലവഴിക്കുന്നുവെന്ന് പ്രവാസി ആലോചിക്കാറില്ല.
കുട്ടികളുടെ വിദ്യാഭ്യാസ ചെലവടക്കണം താങ്ങാൻ പാടുപെടുന്ന സാഹച്യമാണ് ഇപ്പോൾ സംജാതമായിരിക്കുന്നത്. സി.ബി.എസ്.ഇ സ്കൂളുകളിലെ അധ്യാപക൪ക്ക് ശമ്പളം വ൪ധിപ്പിച്ചു നൽകണമെന്ന കോടതി വിധിയും കൂടുതൽ ബാധിക്കുക പ്രവാസികളെയാണ്. കോടതി വിധിയുടെ മറവിൽ സ്കൂളുകളിലെ ഫീസ് കുത്തനെ വ൪ധിപ്പിക്കാനുള്ള ആലോചനയിലാണ് സ്കൂൾ മാനേജ്മെൻറുകൾ. മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകണമെന്ന ചിന്തയിൽ മിക്ക പ്രവാസികളും മക്കളെ പഠിപ്പിക്കുന്നത് നാട്ടിലെ സി.ബി.എസ്.ഇ സ്കൂളുകളിലാണ്. പെട്രോൾ, ഡീസൽ വിലയുടെ ചുവടുപിടിച്ച് ഇപ്പോൾതന്നെ സ്കൂൾ വാഹനങ്ങളുടെ ചാ൪ജ് വ൪ധിപ്പിച്ചു കഴിഞ്ഞു. ഒന്നിൽ കൂടുതൽ കുട്ടികൾ പഠിക്കുന്ന നാട്ടിലെ രക്ഷിതാക്കൾ പലരും സി.ബി.എസ്.ഇ സ്കൂളുകളിൽനിന്ന് സ൪ക്കാ൪ സ്കൂളുകളിലേക്ക് കുട്ടികളെ മാറ്റാൻ ആലോചിക്കുകയാണത്രെ. നാട്ടിൽ വ൪ധിക്കുന്ന ചെലവിനനുസരിച്ച് തങ്ങളുടെ ശമ്പളത്തിൽ വ൪ധന ഉണ്ടാകാത്തതിനാൽ ഫലത്തിൽ പ്രവാസി സമൂഹത്തെയും തുറിച്ചു നോക്കുന്നത് പ്രാരാബ്ധങ്ങളുടെ കണക്കുകളാണ്. പാസ്പോ൪ട്ടിനടക്കം ചാ൪ജ് വ൪ധന ഉണ്ടായിരിക്കുന്നത് അന്തിമ വിശകലനത്തിൽ പ്രവാസികളുടെ കരണത്തേറ്റ കനത്ത അടിയാണ്.
നാട്ടുകാരെ അപേക്ഷിച്ച് വൈദ്യുത ഉപകരണങ്ങളുടെ കാര്യത്തിലും നാട്ടിലെ ഗൾഫ് ഭവനങ്ങൾ മുന്നിലാണ്. എ.സി അടക്കം എല്ലാ ഉപകരണങ്ങളും വൈദ്യുതി തീനികളാണ് താനും. ഇവ അത്യാവശ്യത്തിന് ഉപയോഗിക്കുന്നതിന് പകരം അനാവശ്യമായി ഉപയോഗിക്കുന്ന പ്രവണതയാണ് പല വീടുകളിലും കണ്ടുവരുന്നതെന്ന് ഇപ്പോൾ ലീവ് കഴിഞ്ഞെത്തിയവ൪ പറയുന്നു. ഗൾഫ് പണത്തിൻെറ വില അറിയുന്ന കുടുംബിനികൾ ഇക്കാര്യത്തിൽ ശ്രദ്ധ പുല൪ത്തുന്നുണ്ട് താനും. എന്നാൽ, ഇത്തരം കുടുംബിനികൾ വിരലിൽ എണ്ണാവുന്നവ൪ മാത്രമാണെന്നാണ് അനുഭവസ്ഥ൪ പറയുന്നത്. ഇക്കാര്യത്തിൽ തങ്ങളുടെ ഭാര്യമാരെയും വീട്ടുകാരെയും ബോധവത്കരിക്കാൻ പ്രവാസികളുടെ ഭാഗത്തുനിന്ന് ശ്രമങ്ങൾ ഉണ്ടാകാറുമില്ല. ഇങ്ങനെ തുട൪ന്നാൽ നാട്ടിലെ ഇപ്പോഴത്തെ അവസ്ഥയിൽ ഭാവി ശുഭസൂചകമാകില്ലെന്നാണ് ലഭിച്ചുകൊണ്ടിരിക്കുന്ന വിവരങ്ങൾ. വരുമാനവും ചെവവും തമ്മിലെ അന്തരം സംബന്ധിച്ച് പ്രവാസികൾക്കിടയിലും സംഘടനകളും കൂട്ടായ്മകളും മുഖേന ശക്തമായ ബോധവത്കരണം നടത്തേണ്ടതുണ്ടെന്ന അഭിപ്രായവും ഉയ൪ന്നിട്ടുണ്ട്. കുടുംബത്തിലെ അത്യാവശ്യ ചെലവിനുള്ളത് മാത്രം അയച്ചുകൊടുക്കുകയും ചെലവിൻെറ കാര്യത്തിൽ ക൪ക്കശമായ നിയന്ത്രണം ഏ൪പ്പെടുത്തുകയും ചെയ്തുകൊണ്ട് സാമ്പാദിക്കാനുള്ള ശീലം വള൪ത്തിയെടുക്കാനാണ് ശ്രമങ്ങളുണ്ടാകേണ്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story