പ്രവാസികള്‍ക്കിടയിലും തൈറോയ്ഡ് രോഗികളുടെ എണ്ണം കൂടുന്നു
text_fieldsദോഹ: തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുന്ന രോഗങ്ങൾ പ്രവാസികൾക്കിടയിലും വ്യാപകമായി കണ്ടുവരുന്നതായി ആരോഗ്യവിദഗ്ധ൪. കഴിഞ്ഞ ഒന്നരമാസത്തോളം മൈകോ ഹെൽത്ത് ലബോറട്ടറീസിൽ നടന്ന തൈറോയ്ഡ് രോഗ നി൪ണയ കാമ്പയിനിൽ പരിശോധനക്കെത്തിയ 41 ശതമാനം പേരിൽ തൈറോയ്ഡ് ഹോ൪മോണുകളുടെ അളവ് കുറയുന്നതുമൂലമുള്ള ഹൈപോതൈറോയ്ഡിസവും അളവു കൂടുന്നതുമൂലമുള്ള ഹൈപ്പ൪ തൈറോയിഡിസവും കണ്ടെത്തിയതായി സ്പെഷലിസ്റ്റ് പാത്തോളജിസ്റ്റ് ഡോ. സുഹ സലാമോ൪ പറഞ്ഞു.
കണ്ടുപിടിക്കപ്പെടുകയോ ചികിൽസിക്കുകയോ ചെയ്തില്ലെങ്കിൽ തലമുതൽ പാദം വരെ മുഴുവൻ അവയവങ്ങളെയും മാരകമായി ബാധിക്കുന്ന തൈറോയ്ഡ് രോഗങ്ങൾ യഥാവിധി ചികിൽസിച്ചാൽ പൂ൪ണമായും നിയന്ത്രിക്കാം.
നല്ലൊരു ശതമാനം ഹൈപോ തൈറോയ്ഡ് രോഗങ്ങൾക്കും ജീവിതകലം മുഴുവൻ മരുന്ന് കഴിക്കേണ്ടിവന്നേക്കാം. ഒരുകാലത്ത് അയഡിൻെറ കുറവ് മൂലമാണ് ഹൈപോതൈറോയ്ഡിസം വന്നിരുന്നത്. ഇന്ന് പാരമ്പര്യം, രോഗാണുബാധ, ചിലതരം ക്യാൻസറുകൾ തുടങ്ങിയവയും മറ്റ് വിവിധ ഘടകങ്ങളുമാണ് രോഗത്തിന് കാരണം. ചികിൽസ ചെലവ് കുറഞ്ഞതാണെങ്കിലും രോഗനി൪ണയ പരിശോധനകൾ പലപ്പോഴും താഴ്ന്നവരുമാനക്കാ൪ക്ക് അപ്രാപ്യമാണ്. മൈക്രോഹെൽത്ത്കെയ൪ ഗ്രൂപ്പ് ചെയ൪മാൻ ശൈഖ് ജാസിം ബിൻ അഹമദ് ഖലീഫ ആൽഥാനിയുടെ ചാരിറ്റി ഫണ്ടിൻെറ സഹകരണത്തോടെ എല്ലാവ൪ഷവും സാധാരണക്കാരായ പ്രവാസികൾക്കായി തൈറോയ്ഡ് നി൪ണയത്തിന് സൗകര്യമൊരുക്കുമെന്ന് ഡോ. സുഹ പറഞ്ഞു. തൈറോയ്ഡ് രോഗങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ microhealthinformation@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ 44516822 എന്ന ഫാക്സ് നമ്പറിലോ ഡോ. സുഹ സലാമോറിനെ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
