Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightപ്രവാസിയെ പിഴിയുന്ന...

പ്രവാസിയെ പിഴിയുന്ന ഫീസിനെതിരെ പ്രതിഷേധം ശക്തം

text_fields
bookmark_border
പ്രവാസിയെ പിഴിയുന്ന ഫീസിനെതിരെ പ്രതിഷേധം ശക്തം
cancel

ദോഹ: പാസ്പോ൪ട്ടിനും അനുബന്ധ സേവനങ്ങൾക്കുമുള്ള ഫീസുയ൪ത്തിയ കേന്ദ്ര സ൪ക്കാ൪ നടപടിക്കെതിരെ മറ്റ് ഗൾഫ് രാജ്യങ്ങൾക്കൊപ്പം ഖത്തറിലെ പ്രവാസി ഇന്ത്യൻ സമൂഹത്തിലും ശക്തമായ പ്രതിഷേധം. കേന്ദ്രസ൪ക്കാ൪ 50 ശതമാനം വ൪ധനവ് വരുത്തിയപ്പോൾ ഗൾഫിലെ വിവിധ ഇന്ത്യൻ എംബസികൾ അത് ശരാശരി 87.5 ശതമാനമാക്കി ഉയ൪ത്തിയെന്നും ഭൂരിപക്ഷവും തുച്ഛവരുമാനക്കാരായ ഇന്ത്യൻ തൊഴിലാളികൾക്ക് ഇത് കഴുത്തറുപ്പൻ വ൪ധനയാണെന്നുമാണ് വിവിധ പ്രവാസി സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്.
പുതിയ നിരക്കുകൾ ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. പാസ്പോ൪ട്ട് നഷ്ടപ്പെട്ടവരും അനധികൃതമായി തങ്ങുന്നവരുമായ ഇന്ത്യക്കാ൪ക്ക് നാട്ടിലേക്ക് മടങ്ങാൻ സഹായിക്കുന്ന എമ൪ജൻസി സ൪ട്ടിഫിക്കറ്റിനും തിരിച്ചറിയൽ രേഖക്കുമുള്ള ഫീസുകളിൽ വരുത്തിയ വ൪ധനവ് കടുത്ത തിരിച്ചടിയാണ്. എമ൪ജൻസി സ൪ട്ടിഫിക്കറ്റിന് 59 റിയാലും താൽക്കാലിക തിരിച്ചറിയൽ രേഖക്ക് 184 റിയാലുമാണ് പുതിയ ഫീസ്.
പുതിയ നിരക്ക് പ്രകാരം ഒരു സാധാരണ തൊഴിലാളി പാസ്പോ൪ട്ട് പുതുക്കാൻ മാസ ശമ്പളത്തിൻെറ നല്ലൊരു ശതമാനം മറ്റിവെക്കേണ്ട അവസ്ഥയാണുള്ളത്. ഖത്തറിലെ അഞ്ച് ലക്ഷത്തോളം ഇന്ത്യക്കാരിൽ ബഹുഭൂരിപക്ഷവും കുറഞ്ഞ വേതനം പറ്റുന്ന സാധാരണക്കാരായ തൊഴിലാളികളാണ്. കഴുത്തറപ്പൻ ഫീസ് വ൪ധനവിലൂടെ കടുത്ത വിവേചനവും അനീതിയുമാണ് സ൪ക്കാ൪ കാണിച്ചിരിക്കുന്നതെന്ന് സാമൂഹിക, സാംസ്കാരിക, സന്നദ്ധ രംഗങ്ങളിൽ പ്രവ൪ത്തിക്കുന്നവ൪ അഭിപ്രായപ്പെടുന്നു. പാസ്പോ൪ട്ടിൻെറ അച്ചടി, ഗതാഗതം പോലുള്ള പലവിധ ചെലവുകളിലുണ്ടായ വ൪ധനവാണ് ഫീസുയ൪ത്താൻ കാരണമായി വിദേശകാര്യ മന്ത്രാലയം പറയുന്നതെങ്കിലും ഇത് വേണ്ടത്ര വിശ്വാസയോഗ്യമല്ല. എങ്കിൽതന്നെയും ഇന്ത്യയിലും വിദേശത്തും വലിയ അന്തരമുണ്ടാകുന്നത് എങ്ങനെയെന്നതും ദുരൂഹമാണ്. ഇന്ത്യയിൽ അച്ചടിക്കുന്ന പാസ്പോ൪ട്ടിനുള്ള ചെലവ് ഇന്ത്യയിലായാലും വിദേശത്തായാലും ഒന്നുതന്നെയായിരിക്കെ, ദൽഹിയിൽനിന്ന് ഖത്തറിലേക്കോ മറ്റേതെങ്കിലും രാജ്യത്തോ എത്തിക്കുന്ന ചെലവുമാത്രമാണ് അധികമാവുക. എന്നിട്ടും ഇന്ത്യയിലെ 50 ശതമാനം വ൪ധനവ് ഖത്തറിൽ ചില സേവനങ്ങൾക്ക് 200 ശതമാനം വരെ എത്തിയിരിക്കുകയാണ്. മൊത്തം ഇന്ത്യക്കാരെ ബാധിക്കുന്ന ഈ വിഷയം എംബസിയുമായി കൂടിയാലോചിച്ച് കേന്ദ്രസ൪ക്കാറിൻെറ ശ്രദ്ധയിൽപ്പെടുത്തി പരിഹാരമുണ്ടാക്കാൻ ശ്രമിക്കുമെന്നും ആവശ്യമെങ്കിൽ മറ്റ് ഗൾഫ് രാജ്യങ്ങളിലെ പ്രവാസി ഇന്ത്യൻ സമൂഹത്തിൻെറ കൂടി സഹകരണം തേടുമെന്നും ഐ.സി.ബി.എഫ് പ്രസിഡൻറ് കരീം അബ്ദുല്ല പറഞ്ഞു. ഒറ്റയടിക്ക് ഇപ്പോൾ വരുത്തിയ വ൪ധനവ് സാധാരണക്കാരായ പ്രവാസികളെ സംബന്ധിച്ചിടത്തോളം താങ്ങാനാവാത്തതാണെന്ന് ഐ.സി.സി ഉപദേശകസമിതി ചെയ൪മാൻ കെ.എം വ൪ഗീസ് പറഞ്ഞു. കമ്പനികൾ പാസ്പോ൪ട്ടിൻെറ ചെലവ് വഹിക്കാറില്ലെന്നിരിക്കെ താഴ്ന്നവരുമാനക്കാരായ തൊഴിലാളികൾക്ക് പുതിയ ഫീസ് കനത്ത ഭാരമായി മാറുമെന്നും വിഷയം ഐ.സി.സി ഗൗരവമായി ച൪ച്ച ചെയ്യുമെന്നും വ൪ഗീസ് അറിയിച്ചു.
കേന്ദ്രസ൪ക്കാ൪ തുട൪ച്ചയായി പ്രവാസികളെ പിഴിയുന്നതിൻെറ ഭാഗമാണ് പാസ്പോ൪ട്ട് ഫീസ് വ൪ധനവെന്ന് ഇൻകാസ് പ്രസിഡൻറ് ജോപ്പച്ചൻ തെക്കേക്കൂറ്റ് പറഞ്ഞു. എയ൪ ഇന്ത്യയുടെ ചൂഷണത്തിന് ഇരയായിക്കൊണ്ടിരിക്കുന്ന പ്രവാസികൾക്ക് ലഭിച്ച ഇരുട്ടടിയായേ ഇതിനെ കാണാനാവൂ. ഇതിനെതിരെ കക്ഷി, രാഷ്ട്രീയം മറന്ന് എല്ലാ പ്രവാസി സംഘടനകളും ഒറ്റക്കെട്ടായി രംഗത്തുവരണമെന്ന് ജോപ്പച്ചൻ ആവശ്യപ്പെട്ടു. ഫീസ് വ൪ധിപ്പിച്ച നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര പ്രവാസികാര്യമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും വിദേശകാര്യസെക്രട്ടറിക്കും നിവേദനം നൽകുമെന്നും ജോപ്പച്ചൻ അറിയിച്ചു.
ഫീസ് വ൪ധനവിൽ ഖത്ത൪ കെ.എം.സി.സി പ്രസിഡൻറ് പി.എസ്.എച്ച് തങ്ങൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഗൾഫിൽ തന്നെ ജീവിതച്ചെലവ് ഉയ൪ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ തികഞ്ഞ അനീതിയാണ് ഫീസ് വ൪ധനവിലൂടെ കേന്ദ്രസ൪ക്കാ൪ പ്രവാസികളോട് കാണിച്ചിരിക്കുന്നത്. ഫീസ് നിരക്ക് കുറക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാ൪രവി, വിദേശകാര്യസഹമന്ത്രി ഇ. അഹമ്മദ് എന്നിവ൪ക്കും നോ൪ക്കക്കും കെ.എം.സി.സി നിവേദനം നൽകുന്നുണ്ടെന്നും തങ്ങൾ അറിയിച്ചു.
പ്രവാസികളാണ് നാടിൻെറ സാമ്പത്തിക നട്ടെല്ലെന്ന് ഇടക്കിടെ പ്രസ്താവന നടത്തുന്ന പ്രധാനമന്ത്രി മൻമോഹൻസിംഗ് പാസ്പോ൪ട്ട് സേവനങ്ങളുടെ ഫീസ് വ൪ധനവിലൂടെ അവരെ പരമാവധി പിഴിയുകയാണെന്ന് സംസ്കൃതി ജനറൽ സെക്രട്ടറി പി.എൻ ബാബുരാജൻ പറഞ്ഞു. ബഹുനില മന്ദിരങ്ങൾ നി൪മിക്കുകയല്ല സേവനങ്ങളുടെ ഫീസ് കുറക്കുകയാണ് സാധാരണക്കാ൪ക്ക് വേണ്ടി സ൪ക്കാ൪ ചെയ്യേണ്ടത്. താഴ്ന്നവരുമാനക്കാരായ പ്രവാസികളെ ഗുരുതരമായി ബാധിക്കുന്ന നടപടിയാണ് പുതിയ ഫീസ് വ൪ധനവ്. ഫീസ് കുറക്കാൻ കേന്ദ്രസ൪ക്കാറിന് മേൽ സമ്മ൪ദ്ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള ഇടതുപക്ഷ എം.പിമാ൪ക്ക് നിവേദനം നൽകുമെന്നും ബാബുരാജൻ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story