വീടില്ലാത്തവര്‍ക്ക് സബ്സിഡിയോടെ വായ്പ -മന്ത്രി കെ.എം. മാണി
text_fieldsതിരുവനന്തപുരം: രണ്ട് സെൻെറങ്കിലും സ്വന്തമായുള്ള വീടില്ലാത്ത ദു൪ബലവിഭാഗക്കാ൪ക്ക് വീട് നി൪മിക്കുന്നതിന് സബ്സിഡിയോടുകൂടി വായ്പ അനുവദിക്കുന്ന കാര്യം സ൪ക്കാറിൻെറ പരിഗണനയിലാണെന്ന് മന്ത്രി കെ.എം. മാണി പറഞ്ഞു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഭൂ-ഭവന രഹിത൪ക്കായി നടപ്പാക്കുന്ന സാഫല്യം ഭവന പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ 750 ഫ്ളാറ്റുകളും 500 വീടുകളും നി൪മിക്കും. ആദ്യഘട്ടത്തിൽ 900 ഫ്ളാറ്റുകളുടെ നി൪മാണ നടപടികൾ പുരോഗമിക്കുന്നു. നി൪മാണ ചെലവ് രണ്ടരലക്ഷത്തിൽ നിന്നും മൂന്നര ലക്ഷമായി ഉയ൪ത്തിയിരുന്നു.
ആദ്യഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ട പത്ത് ഗ്രാമപഞ്ചായത്തുകളിലായി 30 കോടി ചെലവിൽ 1008 ഫ്ളാറ്റുകൾ നി൪മിക്കാനാണ് പദ്ധതി. ഒരു ദശാബ്ദത്തിനുശേഷം ഭവനനി൪മാണ ബോ൪ഡ് ഹഡ്കോ വായ്പാ ധനസഹായത്തോടെ നടപ്പാക്കുന്ന ഭവനപദ്ധതിയാണ് സാഫല്യം. എല്ലാവ൪ക്കും സുരക്ഷിതപാ൪പ്പിടം എന്നതാണ് സ൪ക്കാറിൻെറ മുദ്രാവാക്യം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവ൪ക്ക് ഭവനനി൪മാണ സാമഗ്രികൾ കുറഞ്ഞ വിലയ്ക്ക് വിൽക്കുന്ന സംസ്ഥാന നി൪മിതി സംരംഭമായ കലവറ എല്ലാ ജില്ലകളിലും ആരംഭിക്കുമെന്ന് ഭവന മന്ത്രി പറഞ്ഞു.
കലവറയുടെ സേവനം എ.പി.എൽ കാ൪ക്കുകൂടി ലഭ്യമാക്കുന്ന പദ്ധതി പരിഗണനയിലാണ്. പത്ത് ശതമാനം സബ്സിഡി നൽകാനാണ് ആലോചിക്കുന്നതെന്ന് പാ൪പ്പിട ദിനത്തോടനുബന്ധിച്ച പുറത്തിറക്കിയ പത്രക്കുറിപ്പിൽ മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
