ഹജ്ജ് വളണ്ടിയര്‍ പട്ടികയായി
text_fieldsതിരുവനന്തപുരം: ഹജ്ജ് വളണ്ടിയ൪മാരായി താൽകാലികമായി ഡെപ്യൂട്ടേഷനിൽ നിയോഗിക്കപ്പെട്ട 25 പേരുടെ പട്ടിക ആഭ്യന്തരവകുപ്പ് പുറത്തിറക്കി.
എറണാകുളം ടൗൺ നോ൪ത്ത് പൊലീസ് സ്റ്റേഷൻ സി.പി.ഒ. ആയ മുഹമ്മദ് അഷറഫ്, മലപ്പുറം പൊലീസ് ഹോസ്പിറ്റലിൽ ഫാ൪മസിസ്റ്റായ ഹൈദരലി തട്ടയിൽ, മഞ്ചേരി ഇൻഡസ്ട്രീസ് എക്സ്റ്റൻഷൻ ഓഫിസ൪ പി.ടി. മുഹമ്മദ് ഹനീഫ, ഇടുക്കി റീജനൽ എ.ഐ സെൻറ൪ ലൈവ്സ്റ്റോക്ക് ഇൻസ്പെക്ട൪ എം.എം. നസീ൪, കോഴിക്കോട് പഞ്ചായത്ത് അസിസ്റ്റൻറ് ഡയറക്ട൪ ഓഫിസിലെ യു.ഡി ക്ള൪ക്ക് പി.എം. അബ്ദുസ്സലാം, മലപ്പുറം അരീക്കോട് പൊലീസ് സ്റ്റേഷനിലെ സി.പി.ഒ അബ്ദുൾ ജബ്ബാ൪ മണത്താനത്ത്, കോഴിക്കോട് മാലൂ൪ക്കുന്ന് എ.ആ൪. ക്യാമ്പ് സി.പി.ഒ കെ. ഫൈസൽ, മലപ്പുറം വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ട൪ ഓഫിസിലെ യു.ഡി.സി അബൂബക്ക൪ എ.എം, എറണാകുളം വി.വി.ഐ.പി സെക്ഷൻ അസി. എൻജിനീയ൪ ഓഫിസിലെ മൂന്നാം ഗ്രേഡ് ഓവ൪സിയ൪ സി.എം. അസ്ക൪, വയനാട് ഡി.സി.ആ൪.ബി ഡി.വൈ.എസ്.പി ഓഫിസിലെ എസ്.സി.പി.ഒ. ഷാജഹാൻ കെ.എ, മലപ്പുറം വളാഞ്ചേരി പൊലീസ് സ്റ്റേഷൻ സി.പി.ഒ മുഹമ്മദ് താഹീ൪ എം.പി, പൊതുഭരണ വകുപ്പിലെ സെലക്ഷൻ ഗ്രേഡ് അസിസ്റ്റൻറ് എ. അഷറഫ്, നിയമസഭാ സെക്രട്ടേറിയറ്റിലെ ലിഫ്റ്റ് ഓപറേറ്റ൪ എ.എം. സലാഹുദ്ദീൻ, കോഴിക്കോട് ജില്ലാ പൊലീസ് ചീഫ് ഓഫിസിലെ സി.പി.ഒ മൂസ കോയ കെ, കളമശ്ശേരി എ.ആ൪. ക്യാമ്പിലെ സി.പി.ഒ ഹബീബ്.കെ, അതിരപ്പിള്ളി പൊലീസ് സ്റ്റേഷൻ എസ്.സി.പി.ഒ നൗഷാദ് വി.എം, പൊതുഭരണ വകുപ്പിൽ ക്ളറിക്കൽ അസിസ്റ്റൻറ് എ. നിയാസ്, കോഴിക്കോട് വഖഫ് ഇൻസ്പെക്ട൪ മുഹമ്മദ് ഇല്യാസ് പി., വയനാട് ജൂനിയ൪ കോഓപറേറ്റിവ് ഇൻസ്പെക്ട൪ എം.സി. കുഞ്ഞിമായീൻ, വെള്ളമുണ്ട ബി.എസ്.പി. സെക്ഷൻ എ.ഇ സെയ്തുമുഹമ്മദ് എം.സി, കരിപ്പൂ൪ പൊലീസ് സ്റ്റേഷൻ ഗ്രേഡ് എ.എസ്.ഐ അലി മച്ചിങ്കൽ, മലപ്പുറം കലക്ടറേറ്റിലെ സെലക്ഷൻ ഗ്രേഡ് ടൈപ്പിസ്റ്റ് മുഹമ്മദ് മുബാറക് പണ്ടാരപ്പെട്ടി, കണ്ണൂ൪ ധ൪മടം പൊലീസ് സ്റ്റേഷൻ സി.പി.ഒ ഹാഷിം എം.എ, കോഴിക്കോട് പി.എച്ച്.സി. ഹെൽത്ത് ഇൻസ്പെക്ട൪ അബ്ദുൽസത്താ൪, മലപ്പുറം ഡി.ആ൪.ഡി.എ ഡ്രൈവ൪ പി. അബ്ദുൽനാസ൪ എന്നിവരെയാണ് താൽകാലികമായി നിയോഗിച്ചിരിക്കുന്നത്. ഇവരെ നിശ്ചിത സമയത്ത് സൗദിയിൽ എത്തിക്കുന്നതിന് മലപ്പുറം ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഉത്തരവിൻെറ പൂ൪ണ രൂപം www.prd.kerala.gov.in ൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
