സംസ്ഥാനത്ത് വ്യത്യസ്ത വാഹനാപകടങ്ങളില്‍ മൂന്നു മരണം
text_fieldsഹരിപ്പാട് /കൊട്ടാരക്കര: സംസ്ഥാനത്ത് രണ്ട് ജില്ലകളിലുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളിൽ മൂന്നു പേ൪ മരിച്ചു. ആലപ്പുഴയിലെ ഹരിപ്പാട് ദേശീയപാതയിൽ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് െ്രെഡവ൪ മരിച്ചു. നാലു പേ൪ക്ക് പരിക്കുണ്ട്. ഹരിപ്പാട് കരുവാറ്റ കെ.വി.ജെട്ടിക്ക് സമീപം ഒതളംപറമ്പിൽ സന്തോഷ് (35) ആണ് മരിച്ചത്. ദേശീയപാതയിൽ കന്നുകാലിപ്പാലത്തിന് സമീപം തിങ്കളാഴ്ച രാവിലെ ആറുമണിയോടെയാണ് സംഭവം.
കൊല്ലം ഓടനാവട്ടം വിലയന്തൂരിൽ സ്വകാര്യ ബസ്സിടിച്ച് വഴിയാത്രക്കാരായ രണ്ട് സ്ത്രീകൾ മരിച്ചു. വിലയന്തൂ൪ തരകൻ വീള വീട്ടിൽ ഷെരീഫ ബീവി (67), ഓടനാവട്ടം വിലയന്തൂരിൽ നസീം മൻസിലിൽ ഉമൈ മുത്ത് (60) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഏഴു മണിയോടെയാണ് അപകടം. കൊട്ടാരക്കരയിൽ നിന്ന് ഒഴൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് മറ്റൊരു ബസ്സിനെ മറികടക്കാൻ ശ്രമിക്കവെ റോഡരികിലൂടെ നടന്നുപോകുകയായിരുന്ന സ്ത്രീകളുടെ മേൽ ഇടിക്കുകയായിരുന്നു. സംഭവത്തെ തുട൪ന്ന് ബസ് ജീവനക്കാ൪ ഓടി രക്ഷപ്പെട്ടു. അപകടത്തിൽ പ്രതിഷേധിച്ച് നാട്ടുകാ൪ ഒഴൂ൪- കൊട്ടാരക്കര റോഡ് ഉപരോധിച്ചു. ആറു മാസത്തിനിടെ സ്ഥലത്ത് നടക്കുന്ന മൂന്നാമത്തെ അപകടമാണിത്.
ഷെരീഫ ബീവിയുടെ ഭ൪ത്താവ് ഹസ്‌നാരുകുഞ്ഞ്, മക്കൾ: സലീം, റഹീം, നൗഷാദ്, സീനത്ത്, ഷാഹിദ; മരുമക്കൾ: മുത്തലിഫ്, ഷാനവാസ്, റംല, റജുല, നിഷ. ഉമൈമുത്തുവിന്റെ മക്കൾ : നസീം, അസീം, അൽ അമീൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
