ഭര്‍ത്താവ് അപകടത്തില്‍ മരിച്ചിടത്ത് ഭാര്യയും കാറിടിച്ച് മരിച്ചു
text_fieldsഅങ്കമാലി: ഭ൪ത്താവ് അപകടത്തിൽ മരിച്ച അതേ സ്ഥലത്ത് ഭാര്യയും കാറിടിച്ച് മരിച്ചു. അങ്കമാലി വേങ്ങൂ൪ കുറ്റിലക്കര മേനാച്ചേരി വീട്ടിൽ പൗലോസിൻെറ ഭാര്യ എമിലിയാണ് (43) മരിച്ചത്. അങ്കമാലി എം.സി റോഡിൽ വേങ്ങൂ൪ സൊസൈറ്റിപ്പടിക്ക് സമീപം വ്യാഴാഴ്ച വൈകുന്നേരം ആറിനായിരുന്നു അപകടം.
കാടുകുറ്റി ഗവ.ആയൂ൪വേദ ആശുപത്രിയിലെ അറ്റൻററായ എമിലി ജോലി കഴിഞ്ഞ് വേങ്ങൂ൪ സ്റ്റോപ്പിൽ ബസിറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടെ അങ്കമാലി ഭാഗത്തേക്ക് വരികയായിരുന്ന കാ൪ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അവശ നിലയിലായ എമിലിയെ നാട്ടുകാ൪ അങ്കമാലി എൽ.എഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച ഉച്ചയോടെ മരിച്ചു.
പത്ത് വ൪ഷം മുമ്പ് എമിലിയുടെ ഭ൪ത്താവ് പൗലോസും സൊസൈറ്റി പടിയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ചാണ് മരിച്ചത്. എമിലി ആലപ്പാടൻ കൊറ്റമം കുടുംബാംഗമാണ്. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒൻപതിന് വേങ്ങൂ൪ സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ. മക്കൾഃ അഞ്ജുപോൾ, അനു പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.