കേരളം പിന്തുണച്ചാല്‍ കൂടങ്കുളം സമരം വിജയിക്കും -എസ്.പി. ഉദയകുമാര്‍
text_fieldsകൂടങ്കുളം: കേരളത്തിലെ ജനങ്ങൾ പിന്തുണച്ചാൽ കൂടങ്കുളം സമരം വിജയിക്കുമെന്ന് കൂടങ്കുളം ആണവ നിലയവിരുദ്ധ സമരസമിതി നേതാവ് എസ്.പി. ഉദയകുമാ൪. പെരിങ്ങോമിലും ഭൂതത്താൻകെട്ടിലും ആണവ നിലയങ്ങളെ കെട്ടുകെട്ടിച്ച ചരിത്രമാണ് കേരളത്തിനുള്ളത്. സോളിഡാരിറ്റി പത്രികയുടെ ഇംഗ്ളീഷ് പതിപ്പ് ഇടിന്തകരയിലെ സമരപ്പന്തലിൽ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. കൂടങ്കുളം തമിഴ്നാടിൻെറ മാത്രം പ്രശ്നമല്ലെന്ന തിരിച്ചറിവ് കേരളത്തിലെ ജനങ്ങൾക്കുണ്ട്. കേരളത്തിലെ പ്രമുഖ രാഷ്ട്രീയകക്ഷികൾ കൂടങ്കുളം ആണവവിരുദ്ധ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത് ഇതുകൊണ്ടാണ്. ദേശീയതലത്തിൽ പ്രമുഖ രാഷ്ട്രീയ പാ൪ട്ടികൾ ആണവവിരുദ്ധ നിലപാട് സ്വീകക്കെ മുഖ്യധാരാ രാഷ്ട്രീയ പാ൪ട്ടികൾ മുഖം തിരിഞ്ഞുനിൽക്കുന്നത് ഭൂഷണമല്ല.
. കേരളത്തിലെ ജനകീയ സമരനേതാക്കളെയും സംഘടനകളെയും കൂട്ടായ്മകളെയും കൂടങ്കുളത്തേക്ക് സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. പത്രിക മത്സ്യത്തൊഴിലാളി നേതാവ് ടി.പീറ്റ൪ ഏറ്റുവാങ്ങി. കൂടങ്കുളം സമരസമിതി നേതാക്കളായ എൻ.പുഷ്പരായൻ, മുഖിലൻ, കൂടങ്കുളം ആണവവിരുദ്ധ സമര ഐക്യദാ൪ഢ്യ സമിതി ജനറൽ കൺവീന൪ എൻ.സുബ്രഹ്മണ്യൻ, മാഗ്ളിൻ പീറ്റ൪, മിൽടൺ, സോളിഡാരിറ്റി സംസ്ഥാന സമിതി അംഗം ടി.ഷാക്കി൪ വേളം, മീഡിയാസെക്രട്ടറി സി.എം.ഷെരീഫ് എന്നിവ൪ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
