വ൪ക്കല: ബൈക്കിലെത്തിയ രണ്ടംഗ സംഘം വഴിയാത്രക്കാരനെ കത്തികാണിച്ച് ഭീഷണിപ്പെടുത്തിയശേഷം കണ്ണിൽ മുളകുപൊടിയെറിഞ്ഞ് പോക്കറ്റിലുണ്ടായിരുന്ന 800 രൂപ കവ൪ന്നു. വ൪ക്കല പുതുവിള സ്വദേശി രഘു (50) വാണ് ആക്രമണത്തിനിരയായത്. കഴിഞ്ഞദിവസം പുല൪ച്ചെ ജവഹ൪പാ൪ക്ക് കുഴിവിള മാടൻനടക്ക് സമീപമാണ് സംഭവം. തിരുവനന്തപുരത്ത് സ്വകാര്യസ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനാണിയാൾ. ജോലികഴിഞ്ഞ് വ൪ക്കലയിൽ ട്രെയിനിറങ്ങി വീട്ടിലേക്ക് നടന്നുപോകുമ്പോഴാണ് ആക്രമണം നടന്നതെന്ന് വ൪ക്കല പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Sep 2012 12:38 PM GMT Updated On
date_range 2012-09-30T18:08:43+05:30വഴിയാത്രക്കാരന്‍െറ കണ്ണില്‍ മുളക് പൊടിയെറിഞ്ഞ് പണം കവര്‍ന്നു
text_fieldsNext Story