സ്ത്രീകള്‍ രക്തദാനത്തിന് മടിക്കുന്നു
text_fieldsമലപ്പുറം: കഴിഞ്ഞ വ൪ഷം ജില്ലയിൽ 14,662 പേ൪ ജില്ലയിൽ രക്തം ദാനംചെയ്തതായി ഡി.എം.ഒ ഉമ്മ൪ ഫാറൂക്ക് പറഞ്ഞു. സ്ത്രീകൾക്കാണ് കൂടുതലായി രക്തം വേണ്ടിവരുന്നതെങ്കിലും പുരുഷന്മാരാണ് ദാതാക്കൾ. സ്ത്രീകൾ ഈ രംഗത്തേക്ക് വരാൻ മടിക്കുകയാണ്. സ്ത്രീ-പുരുഷന്മാ൪ക്ക് മൂന്ന് മാസത്തിലൊരിക്കൽ രക്തം ദാനം ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞു. ഒക്ടോബ൪ ഒന്ന് ദേശീയ രക്തദാന ദിനമായി ആചരിക്കും. ഇതിൻെറ സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 10ന് പെരിന്തൽമണ്ണ താലൂക്ക് ഗവ. ആശുപത്രിയിൽ കേന്ദമന്ത്രി ഇ. അഹമ്മദ് നി൪വഹിക്കും. മന്ത്രി മഞ്ഞളാംകുഴി അലി അധ്യക്ഷത വഹിക്കും. സംസ്ഥാനത്ത് 2008-ൽ രക്തദാനം ചെയ്യുന്നത് 21 ശതമാനമായിരുന്നത് ഇപ്പോൾ 87 ശതമാനമായി. 2015ഓടെ 100 ശതമാനമാക്കാനാണ് ലക്ഷ്യം.
സമ്പൂ൪ണ രക്തം നൽകുന്നതിന് പകരം രക്ത ഘടകങ്ങൾ വേ൪തിരിച്ച് നൽകുന്നതിനാണ് നടപടി സ്വീകരിക്കുന്നത്. സംസ്ഥാനത്ത് ഇടുക്കി ജില്ലയിലൊഴിച്ച് രക്ത ഘടകങ്ങൾ വേ൪തിരിക്കാൻ സംവിധാനമുണ്ട്. മഞ്ചേരി ജനറൽ ആശുപത്രിയിൽ അടുത്തുതന്നെ രക്ത ഘടകങ്ങൾ വേ൪തിരിക്കുന്ന സംവിധാനങ്ങൾ പ്രവ൪ത്തനക്ഷമമാകും. പ്രധാന ഗവ. ആശുപത്രികളിലെ രക്തബാങ്കുകളെ രക്ത ഘടക യൂനിറ്റാക്കുകയാണ് സ൪ക്കാ൪ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ. സക്കീന, എൻ. വേണുഗോപാൽ, ഗണേശ് എം. പിള്ള, എം.പി. ജോ൪ജ്, കെ.പി. സാദിഖലി എന്നിവരും വാ൪ത്താസമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
