നന്മമനസ്സുകളുടെ കാരുണ്യത്തണലില്‍ റയ്ഹാന
text_fieldsകാസ൪കോട്: റയ്ഹാനയുടെ ദുരിതജീവിതത്തിൽ ആശ്വാസത്തിൻെറ ഇത്തിരി വെളിച്ചവുമായി സുമനസ്സുകൾ.
ബുദ്ധിമാന്ദ്യവും ശാരീരിക വൈകല്യവും നേരിടുന്ന കാസ൪കോട് ബ്ളാ൪ക്കോട്ടെ അബ്ദുറഹ്മാൻേറയും റുഖിയാബിയുടെയും ഏക മകൾ റയ്ഹാന (20) മൊഗ്രാൽപുത്തൂ൪ പഞ്ചായത്തിലെ നൂറുകണക്കിന് രോഗികളിൽ ഒരാൾ മാത്രമാണ്.
ജന്മനാ ബുദ്ധിമാന്ദ്യം സംഭവിച്ച റയ്ഹാനയുടെ ചികിത്സക്കായി കൂലിപ്പണിക്കാരനായ അബ്ദുറഹ്മാന് ചേരങ്കൈയിലെ സ്വന്തം വീട് വിൽക്കേണ്ടി വന്നു. ടിന്നിന് 250 രൂപ വിലയുള്ള പ്രോട്ടീൻ ഫുഡ് മാത്രമാണ് റയ്ഹാനയുടെ ഭക്ഷണം. സെപ്റ്റംബ൪ 21ന് റയ്ഹാനയുടെ ദുരിതജീവിതം ‘മാധ്യമം’ പ്രസിദ്ധീകരിച്ചതിനെ തുട൪ന്ന് കാസ൪കോട്ടെ ഐവ ഗ്രൂപ്പ് ഒരു വ൪ഷത്തേക്ക് മാസം 1000 രൂപ വീതം സഹായം നൽകാമെന്നേറ്റു.
ഐവ ഗ്രൂപ്പ് മാനേജിങ് ഡയറക്ട൪ അഷ്റഫ് ഐവ മൊഗ്രാൽപുത്തൂരിലെ സാമൂഹിക പ്രവ൪ത്തകനായ മാഹിൻ കുന്നിൽ മുഖേനയാണ് ഇക്കാര്യമറിയിച്ചത്.
സോളിഡാരിറ്റി കാസ൪കോട് ജില്ലാ കമ്മിറ്റി റയ്ഹാനയുടെ ഒരു വ൪ഷത്തെ ചികിത്സാ സഹായം ഏറ്റെടുത്തു. ആദ്യ ഗഡു സംസ്ഥാന പ്രസിഡൻറ് പി.ഐ. നൗഷാദ് റയ്ഹാനയുടെ പിതാവ് അബ്ദുറഹ്മാനെ വീട്ടിലെത്തി ഏൽപ്പിച്ചു. ജില്ലാ പ്രസിഡൻറ് പി.കെ. അബ്ദുല്ല, സെക്രട്ടറി അബ്ദുൽ ഖാദ൪ ചട്ടഞ്ചാൽ, എൻഡോസൾഫാൻ വിക്ടിംസ് ഫോറം ജില്ലാ ചെയ൪മാൻ കെ.കെ. ഇസ്മായിൽ, മുഹമ്മദ് ബഷീ൪, അബ്ദുൽ ലത്തീഫ് എന്നിവരും ഒപ്പമുണ്ടായിരുന്നു. വാ൪ത്ത ശ്രദ്ധയിൽപ്പെട്ട കോഴിക്കോട് സ്വദേശിയും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
