നിക്ഷേപ തട്ടിപ്പ്: നാല് പ്രതികള്‍ക്ക് ലുക്ക് ഔ് നോട്ടീസ്
text_fieldsകാസ൪കോട്: നിക്ഷേപകരിൽനിന്ന് കോടിക്കണക്കിന് രൂപ സമാഹരിച്ച് മുതലോ പലിശയോ നൽകാതെ വഞ്ചിച്ച കേസിലെ നാല് പ്രതികൾക്ക് കാസ൪കോട് പൊലീസ് ലുക്ക് ഔ് നോട്ടീസ് പുറപ്പെടുവിച്ചു. കാസ൪കോട് ജി.ടി.എസ് എന്ന സ്ഥാപനമാണ് നിരവധി പേരിൽനിന്ന് നിക്ഷേപമായി കോടിക്കണക്കിന് രൂപ സമാഹരിച്ച് വഞ്ചിച്ചത്.
നായന്മാ൪മൂല ചാലക്കുന്ന് ചെറിയവീട്ടിൽ സി.വി. സാദിഖ് (33), ഇയാളുടെ ഭാര്യ ഖദീജത്ത് നൗഷ (22), എറണാകുളം പാലാരിവട്ടം തമ്മനം റൂബി ലെയ്ൻ വലിയവീട്ടിൽ ഹൗസിലെ വി.എ. അബ്ദുൽനാസ൪ എന്ന നൗഷാദ് (45), തൃക്കരിപ്പൂ൪ ചന്തേര മാണിയാട്ട് സന്തോഷിൻെറ ഭാര്യ ഉഷാ സന്തോഷ് (40) എന്നിവ൪ക്കെതിരെയാണ് കേസ് രജിസ്റ്റ൪ ചെയ്ത് ലുക്ക് ഔ് നോട്ടീസ് നൽകിയിട്ടുള്ളത്. ഇവരെ തിരിച്ചറിയുന്നവ൪ സ൪ക്കിൾ ഇൻസ്പെക്ടറുടെ 9497987217, 04994-223100 എന്ന നമ്പറിലോ സബ് ഇൻസ്പെക്ടറുടെ 9497980934, 04994-230100 എന്ന നമ്പറിലോ അറിയിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
