‘ക്ഷീരകര്‍ഷകര്‍ ഭിക്ഷാടകരല്ല; പാലിന് 35 രൂപ ലഭിക്കണം’
text_fieldsകൽപറ്റ: ക്ഷീരക൪ഷക൪ ഭിക്ഷാടകരല്ലെന്നും പാലിന് ലിറ്ററിന് 35 രൂപ ലഭ്യമാക്കണമെന്നും മലബാ൪ മേഖല ആനന്ദ് മാതൃകാ ക്ഷീരസംഘം പ്രസിഡൻറ്സ് ഓ൪ഗനൈസേഷൻ ഭാരവാഹികൾ വാ൪ത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കാലിത്തീറ്റ, വയ്ക്കോൽ, പിണ്ണാക്ക്, പച്ചപ്പുല്ല് തുടങ്ങിയവക്ക് വൻ വിലയാണ്. ക്ഷീരക൪ഷക൪ക്ക് ചെലവ് താങ്ങാൻ കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് പാലിന് വില വ൪ധിപ്പിക്കണമെന്നാവശ്യപ്പെടുന്നത്. എന്നാൽ, ഇതിനെതിരെ ഡി.വൈ.എഫ്.ഐയും എ.ഐ.വൈ.എഫും സമരത്തിനിറങ്ങുന്നത് പരിഹാസ്യമാണ്. രാപ്പകൽ പശുക്കളെ പോറ്റി നടുവൊടിയുന്ന ക൪ഷക൪ ബാധ്യതകളിലേക്ക് കൂപ്പുകുത്തുകയാണ്. ഈ സാഹചര്യത്തിലാണ് പിടിച്ചുനിൽക്കാൻ വിലവ൪ധന ആവശ്യപ്പെടുന്നത്. എന്നാൽ, ഈ യുവജന സംഘടനകളുടെ സമരമുറ ക൪ഷക൪ക്ക് എതിരാണ്.
പശു വള൪ത്തുന്നവരും തൊഴിലാളികളാണ്. ജോലിക്ക് മാന്യമായ കൂലി ലഭിക്കണം. പാൽ വില വ൪ധിപ്പിച്ചില്ലെങ്കിൽ പശുക്കൾക്കും ക൪ഷക൪ക്കും ഭക്ഷണം ആര് നൽകുമെന്ന് ഡി.വൈ.എഫ്.ഐ വ്യക്തമാക്കണം. കാലിത്തീറ്റ നി൪മാണ കമ്പനികൾക്ക് മുന്നിലാണ് സമരം നടത്തേണ്ടത്.
ഒരു കിലോ കാലിത്തീറ്റക്ക് 18 രൂപയിലധികമാണ് വില. ക൪ഷകരുടെ നഷ്ടം ഭീമമാണ്. ഏറെ സാഹസപ്പെട്ടാണ് പാൽവില വ൪ധിപ്പിക്കാനുള്ള അധികാരം ക൪ഷകന് ലഭിച്ചത്. അതിന് തുരങ്കം വെക്കുന്ന നടപടി ക്ഷീരക൪ഷക൪ അനുവദിക്കില്ല. പാൽവില കൂട്ടിയില്ലെങ്കിൽ വയനാട്ടിലെ ക്ഷീരക൪ഷകരെ സംഘടിപ്പിച്ച് സമരപരിപാടികൾ നടത്തും.
ഓ൪ഗനൈസേഷൻ ഭാരവാഹികളായ എ.പി. കുര്യാക്കോസ്, ഒ.വി. അപ്പച്ചൻ, ബേബി തുരുത്തിൽ എന്നിവ൪ വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
