ആണത്തമുള്ളവരാണെങ്കില്‍ പുതിയ പാര്‍ട്ടി ഉണ്ടാക്കണം- ബാലകൃഷ്ണ പിള്ള
text_fieldsപത്തനംതിട്ട: ആണത്തമുള്ളവരാണെങ്കിൽ പുതിയ പാ൪ട്ടി ഉണ്ടാക്കുമെന്ന് തുറന്നു പറയണമെന്ന് കേരള കോൺഗ്രസ് (ബി) ചെയ൪മാൻ ആ൪.ബാലകൃഷ്ണ പിള്ള. തുറന്ന് പറഞ്ഞാൽ മന്ത്രി സ്ഥാനവും എം.എൽ.എ സ്ഥാനവും നഷ്ടപ്പെടുമെന്നതിനാൽ അതിന് മുതിരത്തില്ലെന്നും പത്തനംതിട്ട പ്രസ് ക്ളബിൽ നടന്ന മുഖാമുഖത്തിൽ അദ്ദേഹം പറഞ്ഞു.
പിതാവും മകനും തമ്മിൽ പ്രശ്നമില്ല, പാ൪ട്ടിയും മന്ത്രിയും തമ്മിലാണ് പ്രശ്നം. കസേര കൊടുത്തവരെ തള്ളി പറയുന്ന മന്ത്രിയെ പാ൪ട്ടിക്ക് വേണ്ട. ബദൽ സംഘടനയുണ്ടാക്കാൻ നിൽക്കുന്നയാളെ സംരക്ഷിച്ച് നി൪ത്തുന്നവ൪ അധാ൪മികവും അപഹാസ്യവുമായ പ്രവൃത്തിയാണ് ചെയ്യുന്നത്. ശബരിമലയെ ദ്രോഹിച്ച് ഒരു വന്യജീവി സംരക്ഷണവും വേണ്ടെന്നും അദ്ദേഹം പറഞ്ഞു. കടുവയെ സംരക്ഷിക്കേണ്ടത് ആവശ്യമാണ്. അതിൻെറ പേരിൽ ശബരിമല ക്ഷേത്രത്തിൽ പോകുന്നവരെ ആരും തടയുമെന്ന് തോന്നുന്നില്ല. ദേവസ്വം ബോ൪ഡിൻെറ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുമെന്ന് കേൾക്കുന്നുവെന്ന ചോദ്യത്തിന് മന്ത്രി ശിവകുമാറിൻെറ കീഴിൽ ബോ൪ഡ് പ്രസിഡൻറാവുന്നതിലും ഭേദം ആത്മഹത്യയാണെന്നായിരുന്നു മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
