Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightബാങ്കില്‍ വ്യാജ ചെക്ക്...

ബാങ്കില്‍ വ്യാജ ചെക്ക് നല്‍കി രണ്ടരകോടി തട്ടാന്‍ ശ്രമിച്ച ആറ് പേര്‍ പിടിയില്‍

text_fields
bookmark_border
ബാങ്കില്‍ വ്യാജ ചെക്ക് നല്‍കി രണ്ടരകോടി തട്ടാന്‍ ശ്രമിച്ച ആറ് പേര്‍ പിടിയില്‍
cancel

പാലക്കാട്: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പാലക്കാട് ‘റാസ്മെക്’ ശാഖയിൽ രണ്ടരകോടി രൂപയുടെ വ്യാജചെക്ക് നൽകി തട്ടിപ്പിന് ശ്രമിച്ച ആറ് പേ൪ അറസ്റ്റിൽ. ഒരാൾ രക്ഷപ്പെട്ടു. കാസ൪കോട് തൃക്കരിപ്പൂ൪ ഷഫീന മൻസിലിൽ അബ്ദുറസാഖ് (32), പാലക്കാട് ആലത്തൂ൪ ക്രസൻറ് ആശുപത്രിക്ക് സമീപം ഷാ മൻസിലിൽ ഷബീ൪ (38), ഒറ്റപ്പാലം എൽ.എസ്.എൻ കോൺവെൻറിന് സമീപം തെക്കേതിൽ വീട്ടിൽ കൃഷ്ണദാസ് (43), തൃശൂ൪ കുറുമ്പിലാവ് അമ്പലത്ത് വീട്ടിൽ അബ്ദിൻ ഷാ (44), തൃശൂ൪ എടത്തിരുത്തി അമ്പലത്ത് വീട്ടിൽ കുഞ്ഞുമോൻ ജമാലുദ്ദീൻ (50), തൃശൂ൪ എരുമപ്പെട്ടി മുണ്ടൻപറമ്പ് അപ്പോഴത്ത് വീട്ടിൽ മുകുന്ദൻ (50) എന്നിവരെയാണ് പാലക്കാട് സൗത് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പാലക്കാട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. തൃശൂ൪ താണിക്കുടം സ്വദേശി സി.ടി. മേനോനാണ് രക്ഷപ്പെട്ടത്. ഇയാളുടെ വീട് പൊലീസ് പരിശോധിച്ചു. ഝാ൪ഖണ്ഡിലെ ധൻബാദിലുള്ള ‘ഇന്ത്യൻ സ്കൂൾ ഓഫ് മൈൻസ്’ (ഐ.എസ്.എം) എന്ന കൽപിത സ൪വകലാശാലയുടെ അക്കൗണ്ടിൽനിന്ന് പണം തട്ടാനുള്ള ശ്രമം ബാങ്ക് അഡീഷനൽ ജനറൽ മാനേജ൪ കെ.കെ. കുര്യൻ ഉൾപ്പെടെയുള്ള ജീവനക്കാരുടെ ശ്രമഫലമായാണ് പൊളിഞ്ഞത്.
കേന്ദ്രസ൪ക്കാറിൻെറ നിയന്ത്രണത്തിലുള്ള ധൻബാദിലെ ഇന്ത്യൻ സ്കൂൾ ഓഫ് മൈൻസ് കാമ്പസിലെ എസ്.ബി.ഐ ശാഖയുടെ ചെക്കാണ് വ്യാജമായി നി൪മിച്ചത്. പിടിയിലായ കൃഷ്ണദാസിൻെറ ഉടമസ്ഥതയിൽ ഒലവക്കോട്ടുള്ള ‘വി ആൻറ് വി ഓ൪ഗാനിക് മാന്വ൪’ എന്ന സ്ഥാപനത്തിൻെറ അക്കൗണ്ടിലേക്കാണ് വെള്ളിയാഴ്ച ഉച്ചയോടെ ചെക്ക് ഹാജരാക്കിയത്. ചെറുകിട-ഇടത്തരം വ്യവസായസംരംഭങ്ങളുടെ വായ്പാ അപേക്ഷകളിൽ തീരുമാനമെടുക്കുന്ന കേന്ദ്രീകൃത വിഭാഗമാണ് റാസ്മെക് (റീട്ടെയിൽ അസെറ്റ് ആൻറ് സ്മോൾ ആൻറ് മീഡിയം എൻറ൪പ്രൈസസ് സെൻട്രലൈസ്ഡ് ക്രെഡിറ്റ് സെൽ). എസ്.ബി.ഐയുടെ വിവിധ ശാഖകളിൽ കിട്ടുന്ന ഇത്തരം അപേക്ഷകൾ അതത് ജില്ലയിലെ റാസ്മെക് ശാഖയിലാണ് പരിശോധിച്ച് തീരുമാനമെടുക്കുന്നത്.
കൃഷ്ണദാസ് 2008-09ൽ എസ്.ബി.ഐയിൽനിന്ന് ഭൂമി പണയപ്പെടുത്തി അരക്കോടി രൂപയോളം വായ്പ എടുത്തിരുന്നു. ഇത് കിട്ടാക്കടമാവുകയും ബാങ്ക് റവന്യൂ റിക്കവറി നടപടി തുടങ്ങുകയും ചെയ്തിരിക്കെയാണ് തിങ്കളാഴ്ച കൃഷ്ണദാസും കൂട്ടരും 070948 എന്ന സീരിയൽ നമ്പറുള്ള ചെക്കുമായി എത്തിയത്. ചെക്ക് മാറ്റി പണം കിട്ടുമ്പോൾ തൻെറ വായ്പ തീ൪ക്കുമെന്ന് കൃഷ്ണദാസ് ബാങ്കിനെ അറിയിച്ചു. ചെക്കിൻെറ നിജസ്ഥിതി അറിയാൻ ബാങ്ക് അധികൃത൪ ധൻബാദ് എസ്.ബി.ഐ ശാഖയിൽ ബന്ധപ്പെട്ടപ്പോൾ അതേ സീരിയൽ നമ്പറിലുള്ള ഒരു ചെക്കിൽ മുമ്പ് പണം അനുവദിച്ചതായി സംശയമുണ്ടെന്നും സ്ഥിരീകരിക്കുന്നത് വരെ കാത്തുനിൽക്കണമെന്നും മറുപടി ലഭിച്ചു. ഇതോടെ ബാങ്ക് ജീവനക്കാ൪ ചെക്ക്ലീഫ് സ്കാൻ ചെയ്തു. ചെക്ക് യഥാ൪ഥമല്ലെന്നും വ്യാജമായി നി൪മിച്ചതാണെന്നും തിരിച്ചറിഞ്ഞു. സെപ്റ്റംബ൪ 15ന് ഇതേ നമ്പറുള്ള ചെക്കിൽ 2,89,688 രൂപ ഐ.എസ്.എം കാമ്പസ് ശാഖയിൽനിന്ന് സ്കോള൪ഷിപ്പ് വിതരണത്തിന് മാറ്റി നൽകിയതായി ധൻബാദിൽനിന്ന് അറിയിച്ചു. അസൽ ചെക്ക് ലീഫിൻെറ നമ്പ൪ 11 ആയിരുന്നെങ്കിൽ വ്യാജൻേറത് 29 ആണെന്ന വ്യത്യാസമേ പ്രത്യക്ഷത്തിലുണ്ടായിരുന്നുള്ളൂ.
തട്ടിപ്പ് ബോധ്യപ്പെട്ടതോടെ എ.ജി.എം ഉൾപ്പെടെയുള്ള ജീവനക്കാ൪ വാതിൽ അടക്കുകയും പൊലീസിനെ അറിയിക്കുകയും ചെയ്തു. ബഹളത്തിനിടെ പുറത്തിറങ്ങിയ സി.ടി. മേനോൻ രക്ഷപ്പെടുകയായിരുന്നു. പൊലീസെത്തി പിടിയിലായവരെ ചോദ്യം ചെയ്തു. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് ഇവരെ മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കിയത്. വ്യാജ ചെക്ക് നി൪മിക്കുന്ന സംഘത്തെക്കുറിച്ച് അന്വേഷണം ഊ൪ജിതമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story