സംഹാരായുധങ്ങള്‍ തീവ്രവാദികള്‍ക്ക് ലഭിക്കരുത്
text_fieldsയുനൈറ്റഡ് നേഷൻസ്: കൂട്ടനശീകരണായുധങ്ങളും സാങ്കേതികവിദ്യയും തീവ്രവാദികളുടെ കരങ്ങളിലെത്താൻ ഇടവരരുതെന്ന് ഇന്ത്യ.
യു.എൻ പൊതുസഭാ വാ൪ഷിക സമ്മേളനത്തിൻെറ ഭാഗമായി ആണവ ഭീകരതക്കെതിരെ നടന്ന ഉന്നതതല യോഗത്തിലാണ് യു.എന്നിലെ രാജ്യത്തിൻെറ സ്ഥിരം പ്രതിനിധി ഹ൪ദീപ് സിങ്പുരി ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്.
ഈ വിഷയത്തിൽ അന്താരാഷ്ട്ര സഹകരണത്തിനും, അന്താരാഷ്ട്ര ആണവോ൪ജ ഏജൻസിയുമായും (ഐ.എ.ഇ.എ) രാസായുധങ്ങൾക്കെതിരായ അന്താരാഷ്ട്ര സംഘടനയുമായും ചേ൪ന്നുള്ള പ്രവ൪ത്തനങ്ങൾക്കും രാജ്യം പിന്തുണ നൽകും.
മൂന്ന് പതിറ്റാണ്ടായി തീവ്രവാദത്തിൻെറ ദുരിതംപേറുന്ന രാജ്യമെന്ന നിലക്ക് ഇത്തരം ആയുധങ്ങൾ തീവ്രവാദികളുടെയും ഭരണകൂട ഇതര ശക്തികളുടെയും കൈകളിലെത്തുന്നതിലെ അപകടം സംബന്ധിച്ച് ഞങ്ങൾക്ക് ബോധ്യമുണ്ട് -പുരി പറഞ്ഞു. ഈ വിഷയത്തിൽ അന്താരാഷ്ട്ര സമൂഹം ഒരുമിച്ചു പ്രവ൪ത്തിക്കണം. എന്നാൽ, രാഷ്ട്രങ്ങൾക്കുതന്നെയാണ് പ്രാഥമിക ഉത്തരവാദിത്തം.
ഒട്ടേറെ രാജ്യങ്ങൾ ഊ൪ജാവശ്യങ്ങൾക്കായി ആണവോ൪ജത്തെ ആശ്രയിക്കുന്നുണ്ട് എന്നതുകൊണ്ടുതന്നെ ആണവ സുരക്ഷയൊരുക്കുന്നതിൽ ബോധപൂ൪വമായ ശ്രമങ്ങൾ വേണ്ടതുണ്ട്. ഇന്ത്യ ഇതുസംബന്ധിച്ച് കൈക്കൊണ്ട നടപടികൾ പുരി വിശദീകരിച്ചു.
ആണവശാസ്ത്രജ്ഞരെ വധിച്ചവരെ ശിക്ഷിക്കണം -ഇറാൻ
യുനൈറ്റഡ് നേഷൻസ്: നാല് ഇറാനിയൻ ആണവശാസ്ത്രജ്ഞരെ കൊലപ്പെടുത്തിയതിനു പിന്നിൽ പ്രവ൪ത്തിച്ച രാജ്യങ്ങളെ ശിക്ഷിക്കണമെന്ന് ഇറാൻ ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെട്ടു.
ഇറാൻെറ ആണവനിലയങ്ങളുമായി ബന്ധപ്പെട്ട കമ്പ്യൂട്ട൪ സന്നാഹങ്ങളിൽ സൈബ൪ ആക്രമണം നടത്തുന്നവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണം. കഴിഞ്ഞദിവസം ഇറാൻ വിദേശകാര്യമന്ത്രി അലി അക്ബ൪ സാലിഹിയാണ് ഈ ആവശ്യം ഉന്നയിച്ചത്.
ശാസ്ത്രജ്ഞരുടെ കൊലക്കു പിന്നിൽ ഇസ്രായേലും അമേരിക്കയുമാണെന്ന് ഇറാൻ നേരത്തേ ആരോപിച്ചിരുന്നു. എന്നാൽ, യു.എൻ പൊതുസഭയിൽ നടത്തിയ പ്രഭാഷണത്തിൽ ഇറാൻ ഒറ്റ രാജ്യത്തിൻെറയും പേര് പരാമ൪ശിച്ചിട്ടില്ല. ഇറാനിലെ കമ്പ്യൂട്ടറുകളെ സ്തംഭിപ്പിച്ച ‘സ്റ്റക്സ്നെറ്റ്’ വൈറസുകൾ അയച്ചത് അമേരിക്കയും ഇസ്രായേലുമാണെന്ന് അമേരിക്കൻ മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
