കൂവപ്പള്ളി സബ് രജിസ്ട്രാര്‍ ഓഫിസ് യാഥാര്‍ഥ്യമാവുന്നു
text_fieldsകാഞ്ഞിരപ്പള്ളി: ഒട്ടേറെ വിവാദം സൃഷ്ടിച്ച കൂവപ്പള്ളി സബ് രജിസ്ട്രാ൪ ഓഫിസ് യാഥാ൪ഥ്യമാവുന്നു. കാഞ്ഞിരപ്പള്ളി സബ് രജിസ്ട്രാ൪ ഓഫിസിന് കീഴിലെ ഇടക്കുന്നം, മുണ്ടക്കയം വില്ലേജുകളും പാറത്തോട് പഞ്ചായത്ത് പ്രദേശങ്ങളും എരുമേലി സബ് രജിസ്ട്രാ൪ ഓഫിസിന് കീഴിൽ വരുന്ന കൂവപ്പള്ളി വില്ലേജും ഉൾപ്പെടുത്തിയാണ് പുതിയ സബ്രജിസ്ട്രാ൪ ഓഫിസ് രൂപവത്കരിക്കുന്നത്. ഒക്ടോബ൪ ആദ്യവാരം പ്രവ൪ത്തനം ആരംഭിക്കുമെന്ന് സൂചനയുണ്ട്.
വ൪ഷങ്ങളായി എരുമേലിയിൽ പ്രവ൪ത്തിച്ചിരുന്ന സബ് രജിസ്ട്രാ൪ ഓഫിസിൻെറ അപര്യാപ്തകൾ മൂലം പ്രവ൪ത്തനം ഇവിടെ നിന്ന് മാറ്റാൻ ശ്രമം നടത്തിയിരുന്നു. ഈ സാഹചര്യത്തിൽ സബ്രജിസ്ട്രാ൪ ഓഫിസ് കൂവപ്പള്ളിക്ക് മാറ്റാൻ സെൻറ് ജോസഫ്സ് പള്ളി സൗജന്യമായി സ്ഥലം നൽകി. ഇവിടെ പൊതുമരാമത്തു വകുപ്പ് 27 ലക്ഷം രൂപ മുടക്കി കെട്ടിടം നി൪മിച്ചു. ഈ കെട്ടിടത്തിലേക്ക് എരുമേലിയിലെ സബ് രജിസ്ട്രാ൪ ഓഫിസ് മാറ്റാൻ സ൪ക്കാ൪ ഉത്തരവു നൽകുകയും ചെയ്തിരുന്നു. ഈ ഉത്തരവ് വന്നതോടെ സബ് രജിസ്ട്രാ൪ ഓഫിസ് കൂവപ്പള്ളിയിലേക്ക് മാറ്റാൻ നടപടി ആരംഭിച്ചു. ഇതോടെ പൊതുജനങ്ങൾ ശക്തമായ എതി൪പ്പുമായി രംഗത്തുവന്നു. പ്രശ്ന പരിഹാരത്തിന് ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ കഴിഞ്ഞ വ൪ഷം വിളിച്ചു ചേ൪ത്ത സ൪വകക്ഷിയോഗത്തിൽ സബ് രജിസ്ട്രാ൪ ഓഫിസ് എരുമേലിയിൽ തന്നെ നില നി൪ത്തുന്നതിന് ഭൂരിപക്ഷാംഗങ്ങളും തീരുമാനിക്കുകയായിരുന്നു. ഇതോടെ കൂവപ്പള്ളി സബ്രജിസ്ട്രാ൪ ഓഫിസ് വിസ്മൃതിയിലാവുകയും ചെയ്തു.
പൊതുമരാമത്തു വകുപ്പ് ലക്ഷങ്ങൾ മുടക്കി നി൪മിച്ച കെട്ടിടം മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലെന്ന കരാറിലാണ് കൂവപ്പള്ളി സെൻറ് ജോസഫ്സ് പള്ളി കമ്മിറ്റി കെട്ടിടം സ്ഥലം വിട്ടുകൊടുത്തത്. ഈ സാഹചര്യത്തിലാണ് ഇവിടെ പുതുതായി സബ് രജിസ്ട്രാ൪ ഓഫിസിൻെറ പ്രവ൪ത്തനം ആരംഭിക്കാൻ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
