മരണാനന്തരം നേത്രദാനം: മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ വെബ്സൈറ്റും
text_fieldsതൃശൂ൪: മരണാനന്തരം നേത്രദാനവും ശരീരദാനവും നടത്താൻ ആഗ്രഹിക്കുന്നവ൪ക്ക് മുൻകൂട്ടി ബുക്ക് ചെയ്യാൻ വെബ്സൈറ്റ് ഒരുങ്ങുന്നു. റിട്ട.സുബേദാ൪ കെ.ആ൪.രാജനാണ് മരണാനന്തരം ഡോട്ട് കോം, മരണാനന്തരം ഡോട്ട് ഓ൪ഗ് എന്നീ വെബ്സൈറ്റ് തയാറാക്കിയിരിക്കുന്നത്. വെബ് ഡിസൈന൪ പത്മകുമാറാണ്. മലയാളത്തിലാണ് വെബ്സൈറ്റ് ഒരുക്കിയിരിക്കുന്നത്. നേത്രദാനത്തിൻെറയും ശരീര ദാനത്തിൻെറയും ആവശ്യകത, അതിൻെറ നിയമാവലികൾ തുടങ്ങി പല കാര്യങ്ങളും ഇതിൽ വിശദീകരിച്ചിട്ടുണ്ടെന്ന് കെ.ആ൪.രാജനും പത്മകുമാറും വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു.
നേത്രദാന സ൪ജറിയുടെ വീഡിയോ ക്ളിപ്പിംഗുകളും മെഡിക്കൽ കോളജിലെ വിദ്യാ൪ഥികൾ മൃതദേഹപഠനം നടത്തുന്നതിൻെറ ദൃശ്യങ്ങളും സൈറ്റിലുണ്ടെന്ന് അണിയറ പ്രവ൪ത്തക൪ പറഞ്ഞു. 30ന് വൈകീട്ട് മൂന്നിന് സാഹിത്യ അക്കാദമി ഹാളിൽ സാമൂഹികപ്രവ൪ത്തകയും എഴുത്തുകാരിയുമായ ദേവകി നിലയങ്ങോട് വെബ്സൈറ്റ് ഉദ്ഘാടനം ചെയ്യും. കഥാകൃത്ത് വൈശാഖൻ അധ്യക്ഷത വഹിക്കും. വെബ്സൈറ്റ് ലോഗോ പ്രകാശനം കുന്നംകുളം അന്ധവിദ്യാലയം പ്രിൻസിപ്പൽ അബ്ദുൽ ഹക്കീം നി൪വഹിക്കും. ഒല്ലൂ൪ തൈക്കാട്ട് ആയു൪വേദ കോളജ് പ്രിൻസിപ്പൽ ഡോ.വിശ്വനാഥൻ സംസാരിക്കും. ഡോ.സിസ്റ്റ൪ ജെസ്മി സദസ്സിൽ നിന്ന് നേത്രദാന സമ്മതപത്രം ഒപ്പിട്ട് വാങ്ങും. മരണാനന്തര ശരീരദാന സമ്മതപത്രം തലക്കോട്ടുകര വിദ്യ അക്കാദമി ഓഫ് സയൻസ് ആൻഡ് ടെക്നോളജി പ്രിൻസിപ്പൽ ഡോ.സുധ ബാലഗോപാലൻ സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
