കര്‍ഷകസംഘം ഉപരോധം ആരംഭിച്ചു
text_fieldsപാവറട്ടി: കേന്ദ്രസംസ്ഥാന സ൪ക്കാറുകളുടെ ക൪ഷകദ്രോഹനടപടികളിൽ പ്രതിഷേധിച്ച് കേരള ക൪ഷക യൂനിയൻ എളവള്ളി വില്ലേജോഫിസ് ഉപരോധിച്ചു.
മണലൂ൪ ഏരിയാ ക൪ഷക സംഘം വൈസ് പ്രസിഡൻറ് ശ്രീകുമാ൪ വാക അധ്യക്ഷത വഹിച്ചു. കെ.എം. പരമേശ്വരൻ, പ്രേംകുമാ൪, രഘുനാഥൻ, തുളസി രാമചന്ദ്രൻ എന്നിവ൪ സംസാരിച്ചു.
പാവറട്ടിയിൽ നടന്ന ഉപരോധം സി.ഐ.ടി.യു ഏരിയാ സെക്രട്ടറി വി.ജി. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു.
നൂറുദ്ദീൻ കാരപ്പുറത്ത്, സി.കെ. വിജയൻ, ടി.ഐ. ബാബു ആൻറണി, സി.പി.എം ലോക്കൽ സെക്രട്ടറി പി.പി. ജോസ് എന്നിവ൪ നേതൃത്വം നൽകി.
ചാവക്കാട്: . ചാവക്കാട് സിവിൽ സ്റ്റേഷനിൽ പ്രവ൪ത്തിക്കുന്ന വില്ലേജ് ഓഫിസിന് മുന്നിൽ സി.പി.എം ചാവക്കാട് ഏരിയാ സെക്രട്ടറി എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.
നഗരസഭ വൈസ് ചെയ൪മാൻ മാലിക്കുള്ളം അബ്ബാസ് അധ്യക്ഷത വഹിച്ചു. കൗൺസില൪മാരായ എം.ആ൪. രാധാകൃഷ്ണൻ, കെ.എം. അലി എന്നിവരും കെ.വി. ശശി, വി.വി. ശരീഫ് എന്നിവ൪ സംസാരിച്ചു.
ഗുരുവായൂ൪: ക൪ഷകസംഘം മുനിസിപ്പൽ കമ്മിറ്റി നേതൃത്വത്തിൽ കൃഷിഭവൻ ഉപരോധം ആരംഭിച്ചു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം കെ.മണി ഉദ്ഘാടനം ചെയ്തു. ക൪ഷകസംഘം ഏരിയ പ്രസിഡൻറ് പയ്യപ്പാട്ട് സത്യൻ അധ്യക്ഷത വഹിച്ചു. എം.സി. സുനിൽ, എൻ.എസ്.സഹദേവൻ, എം.ആ൪.രാധാകൃഷ്ണൻ, എ.രാധാകൃഷ്ണൻ, കളത്തിൽ വത്സൻ എന്നിവ൪ സംസാരിച്ചു.
സത്യഗ്രഹം ശനിയാഴ്ച രാവിലെ 10ന് സമാപിക്കും.
കുന്നംകുളം: കേരള ക൪ഷക സംഘം കുന്നംകുളം, ചൊവ്വന്നൂ൪ കമ്മിറ്റികളുടെ നേതൃത്വത്തിൽ കുന്നംകുളം വില്ലേജ് ഓഫിസ് ഉപരോധിച്ചു. സി.പി.എം ഏരിയാ സെക്രട്ടറി എം. ബാലാജി ഉദ്ഘാടനം ചെയ്തു. സി.ടി. ബാബു അധ്യക്ഷത വഹിച്ചു. എം.എ. വേലായുധൻ മാസ്റ്റ൪, പി.ജി. ജയപ്രകാശ്, പി.എം. സുരേഷ് എന്നിവ൪ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
