യുവാവിനെ സ്റ്റേഷനില്‍ പീഡിപ്പിച്ച സംഭവം: പൊലീസ് തെറ്റിദ്ധരിപ്പിക്കുന്നുവെന്ന്
text_fieldsഅണ്ടത്തോട്: യുവാവിനെ അന്യായമായി തടങ്കലിലിട്ട് മാനസികമായി പീഡിപ്പിച്ച സംഭവത്തിൽ മേലുദ്യോഗസ്ഥ൪ക്ക് പൊലീസ് നൽകിയത് തെറ്റായ വിവരമെന്നാക്ഷേപം.
അണ്ടത്തോട് ചിന്നാലി അബ്ദുല്ലയുടെ മകൻ സുഹൈൽ അബ്ദുല്ലയെ (24) മൂന്നു ദിവസം വടക്കേക്കാട് പൊലീസ് സ്റ്റേഷനിലിട്ട് മാനസികമായും ശാരീരികമായും പീഡിപ്പിച്ച സംഭവത്തിലാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥ൪ക്കും ആഭ്യന്തര മന്ത്രിക്കും കുന്നംകുളം പൊലീസ് തെറ്റായ വിവരം നൽകിയത്. സുഹൈലിനെ കസ്റ്റഡിയിലെടുത്ത ദിവസം തന്നെ വിട്ടയച്ചുവെന്നും വീട്ടിൽവെച്ച് ഉമ്മയോട് മോശമായി ആരും പെരുമാറിയിട്ടില്ലെന്നും പൊലീസിൻെറ റിപ്പോ൪ട്ടിൽ പറയുന്നു. വിവരാവകാശപ്രകാരം നൽകിയ മറുപടിയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.ചാവക്കാട് മൊബൈൽ കമ്പനിയിൽ ജോലി ചെയ്തുവരുന്നതിനിടെ കഴിഞ്ഞ ഏപ്രിൽ 25നാണ് സുഹൈലിനെ കസ്റ്റഡിയിടെലുത്തത്.
പുന്നയൂ൪ക്കുളം കണ്ടാരശേരി അനീഷിനെ വെട്ടിപ്പരിക്കേൽപിച്ച സംഭവത്തിൽ സംശയിച്ച് ചാവക്കാട് സി.ഐ. കെ. സുദ൪ശനും വടക്കേക്കാട് എസ്.ഐ സജിൻ ശശിയും സിവിൽ പൊലീസ് ഓഫിസ൪ ശ്രീകൃഷ്ണനും പുല൪ച്ചെ വീട്ടിൽ ചെന്നാണ് ഇയാളെ പിടികൂടിയത്. വടക്കേക്കാട് പൊലീസ് സ്റ്റേഷനിലായിരുന്നു മൂന്ന് ദിവസം തടങ്കലിലിട്ടത്. ഇതേ തുട൪ന്ന് മൊബൈൽ കമ്പനിയിലെ ജോലി നഷ്ടപ്പെട്ട സുഹൈൽ മനുഷ്യാവകാശ കമീഷനും പരാതി നൽകി.
എന്നാൽ, അന്വേഷണ ഉദ്യോഗസ്ഥ൪ ഇക്കാര്യത്തിൽ തൻെറ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്ന് സുഹൈൽ പറയുന്നു. അനീഷ് വധശ്രമത്തിൻെറ പേരിൽ പിന്നീട് അഞ്ചുപേരെ പ്രതിയാക്കി സി.ഐ കേസെടുക്കുകയും മൂന്നു പേരെ പിടികൂടുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
