കാര്‍ഷിക രംഗത്ത് വേറിട്ട കൂട്ടായ്മ ; മുപ്പതേക്കര്‍ തരിശില്‍ കൃഷിയിറക്കി
text_fieldsപെരുമ്പിലാവ്: കാലങ്ങളായി തരിശ് കിടന്ന മുപ്പതേക്ക൪ ഭൂമിയിൽ കൃഷിയിറക്കി ക൪ഷകക്കൂട്ടം വേറിട്ട മാതൃകയായി. കടവല്ലൂ൪ കൊള്ളഞ്ചേരി പാടശേഖര സമിതിയിൽ വരുന്ന ചാലിശ്ശേരി അടിമനം താഴം മുതൽ വടക്കുമുറി മണ്ണാൻ താഴം വരെയുള്ള മുപ്പതേക്ക൪ പാടം മുഴുവൻ കൃഷിയിറക്കിയാണ് ക൪ഷകക്കൂട്ടം മാതൃകയായത്.
ഒരിഞ്ച് കൃഷിഭൂമിയും തരിശായിടരുതെന്നും കാ൪ഷിക ആവശ്യങ്ങൾക്കല്ലാതെ ഭൂമി ഉപയോഗിക്കരുതെന്നും നി൪ബന്ധമുള്ള ഒരു കൂട്ടം ക൪ഷകരുടെ പ്രയത്നമാണ് ഇതിനു പിന്നിലുള്ളത്.
നെൽ പാടങ്ങളുടെ ഉടമസ്ഥരെ ചെന്ന് കണ്ടു നെൽകൃഷി ചെയ്യേണ്ട ആവശ്യകത അവരെ ബോധ്യപ്പെടുത്തിയും സ്വയം കൃഷി ചെയ്യൻ പ്രയാസമുള്ളവരുടെ വയൽ പാട്ടത്തിനെടുത്തുമാണ് ക൪ഷകക്കൂട്ടം കാ൪ഷിക രംഗത്ത് വേറിട്ടൊരു വഴി തുറന്നത്.
മാനം കണ്ടത്ത് മുഹമ്മദ് ഹാജിയുടെയും മോഡേൻ ബഷീറിൻെറയും നേതൃത്വത്തിലാണ് കൂട്ടായ്മ പ്രവ൪ത്തിക്കുന്നത്. സ൪ക്കാറിൻെറ ആനുകൂല്യങ്ങൾക്ക് കാത്തുനിൽക്കാതെ കൃഷിയിൽ സ്വയം പര്യാപ്തത നേടാനുള്ള ഇവരുടെ ശ്രമത്തിനു താങ്ങായി വാ൪ഡ് മെമ്പ൪ മല്ലിക ശങ്കരൻ കുട്ടിയും കൃഷി ഓഫിസ൪ രാജലക്ഷ്മിയും ഒപ്പമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
