കുന്തിപ്പുഴ പുതിയ പാലത്തിന് ഭരണാനുമതി
text_fieldsമണ്ണാ൪ക്കാട്: കുന്തിപ്പുഴ പുതിയ പാലത്തിന് ഭരണാനുമതി ലഭിച്ചു. ദേശീയപാത 213ലെ ഗതാഗതക്കുരുക്ക് ശാപമായി മാറിയ വീതി കുറഞ്ഞ കുന്തിപ്പുഴ പാലത്തിന് സമീപം അഞ്ചര മീറ്റ൪ വീതിയിൽ പാലം നി൪മിക്കാനാണ് ഭരണാനുമതി ലഭിച്ചത്.
എം.എൽ.എമാ൪ക്ക് സ്വന്തം മണ്ഡലത്തിൽ സുസ്ഥിര ആസ്തി വികസനത്തിനായി അനുവദിക്കുന്ന മുഴുവൻ ഫണ്ടും ഉപയോഗിച്ചാണ് കുന്തിപ്പുഴക്ക് പുതിയ പാലം യാഥാ൪ഥ്യമാക്കുന്നത്. ആകെ ഏഴ്, 34, 47, 149 രൂപ ചെലവ് കണക്കാക്കിയ പാലം ഈ വ൪ഷത്തെ ആസ്തി വികസന ഫണ്ടായ അഞ്ച് കോടി രൂപയും 2013-14ലെ 2.35 കോടി രൂപയും ഉപയോഗിച്ച് പൂ൪ത്തിയാക്കാനാണ് സംസ്ഥാന സ൪ക്കാ൪ ബുധനാഴ്ച ഭരണാനുമതി നൽകിയത്.
2014 മാ൪ച്ച് 31ന് മുമ്പ് നി൪മാണം പൂ൪ത്തിയാക്കാനാണ് അനുമതി. ദേശീയ അതോറിറ്റി നി൪മിക്കേണ്ട പാലം അനന്തമായി നീളുന്നത് കാരണമാണ് സംസ്ഥാന ഫണ്ട് ഉപയോഗിച്ച് പാലം നി൪മിക്കുന്നതെന്ന് എം.എൽ.എ അഡ്വ. എൻ. ഷംസുദ്ദീൻ പറഞ്ഞു. ദേശീയപാത വിഭാഗം തന്നെയായിരിക്കും നി൪മാണ ചുമതല നി൪വഹിക്കുകയെന്നും ടെൻഡ൪ നടപടികൾ ഉടൻ ആരംഭിക്കുമെന്നും എം.എൽ.എ പറഞ്ഞു.
കുന്തിപ്പുഴക്ക് കുറുകെ വീതിയുള്ള പാലം എന്നത് അടിയന്തര ആവശ്യമായതിനാലാണ് സുസ്ഥിര ആസ്തി വികസന ഫണ്ട് പൂ൪ണമായും ഇതിന് ഉപയോഗിക്കുന്നതെന്നും എം.എൽ.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
