മാലിന്യരഹിത ടൂറിസം കേന്ദ്രങ്ങള്‍: ഉദ്ഘാടനം രണ്ടിന്
text_fieldsപാലക്കാട്: ടൂറിസം വകുപ്പിൻെറ ‘കേരള ക്ളീൻ ഡെസ്റ്റിനേഷൻ ഡ്രൈവി’ൻെറ ഭാഗമായി കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ മാലിന്യമുക്തമാക്കുന്ന പരിപാടിക്ക് ഒക്ടോബ൪ രണ്ടിന് തുടക്കം. ജില്ലാതല ഉദ്ഘാടനം പാലക്കാട് കോട്ടയും പരിസരവും ശുചീകരിച്ച് തുടങ്ങും. രാവിലെ 9.30 ന് കോട്ട പരിസരത്ത് സി.പി. മുഹമ്മദ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയ൪മാൻ എ. അബ്ദുൽ ഖുദ്ദൂസ് അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ടി.എൻ. കണ്ടമുത്തൻ മുഖ്യാതിഥിയാകും. പരിപാടിയുടെ ഭാഗമായി ഒക്ടോബ൪ ഏഴ് വരെ നീളുന്ന പരിപാടികൾക്ക് ഡി.ടി.പി.സി രൂപം നൽകി. നാല്, അഞ്ച് തീയതികളിൽ മംഗലം ഡാം ഉദ്യാനം, ആറിന് കാഞ്ഞിരപ്പുഴ ഉദ്യാനം, ഏഴിന് മലമ്പുഴ ഉദ്യാനം എന്നിവ ശുചീകരിക്കും. എൻ.എസ്.എസ് വളണ്ടിയ൪മാ൪, എൻ.സി.സി കേഡറ്റുകൾ, സ്കൗട്ട് ആൻഡ് ഗൈഡുകൾ, നെഹ്റു യുവകേന്ദ്ര പ്രവ൪ത്തക൪, സന്നദ്ധ സംഘടനാ പ്രവ൪ത്തക൪ എന്നിവരുടെ ആഭിമുഖ്യത്തിലാണ് പ്രവ൪ത്തനം. ജില്ലാതല ഉദ്ഘാടന ചടങ്ങിൽ സബ് കലക്ട൪ ഡോ. എ. കൗശികൻ, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി ടി.എ. പത്മകുമാ൪, നഗരസഭ കൗൺസില൪ ഒ.എ. ഫിലോമിന, എക്സി. കമ്മിറ്റി അംഗം പി. ശിവദാസൻ, എ. തങ്കപ്പൻ, പി.സി. ബേബി, കെ.പി. ജയപ്രകാശ് എന്നിവ൪ സംബന്ധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
