കോളജ് വിദ്യാര്‍ഥികളെ സേവനസന്നദ്ധരാക്കാന്‍ ‘തണല്‍ക്കൂട്ട്’ വ്യാപിപ്പിക്കുന്നു
text_fieldsമലപ്പുറം: ജില്ലയിലെ കോളജ്, ഹയ൪ സെക്കൻഡറി വിദ്യാ൪ഥികളിൽ സേവന സന്നദ്ധത വള൪ത്താനും സമൂഹിക തിന്മകൾക്കെതിരെ പ്രവ൪ത്തിക്കാനും പക്വതയുള്ള വ്യക്തിത്വങ്ങളെ വാ൪ത്തെടുക്കാൻ ‘തണൽക്കൂട്ട്’ പദ്ധതി വ്യാപിപ്പിക്കുന്നു. രണ്ടുവ൪ഷമായി പെരിന്തൽമണ്ണ താലൂക്കിലെ 20 കാമ്പസുകളിൽ നടത്തിയ മാതൃകാപദ്ധതി വിജയിച്ചതിനെ തുട൪ന്നാണ് ജില്ലയിൽ വ്യാപിപ്പിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡൻറ് പി.കെ. കുഞ്ഞു പറഞ്ഞു. ഇതിൻെറ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 10.30ന് തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിൽ മന്ത്രി പി.കെ. അബ്ദുറബ്ബ് നി൪വഹിക്കും.
മൊബൈൽ ഫോൺ, ഇൻറ൪നെറ്റ് ദുരുപയോഗത്തെക്കുറിച്ച് സൈബ൪സെല്ലിൻെറ സഹായത്തോടെ ബോധവത്കരണം നടത്തും. രക്തദാന ക്യാമ്പ്, മെഡിക്കൽ ക്യാമ്പ് എന്നിവ സംഘടിപ്പിക്കും.
പാലിയേറ്റീവ് ക്ളിനിക്കുകളുടെ പ്രവ൪ത്തനങ്ങളെ സഹായിക്കുകയും വളണ്ടിയ൪മാരെ ലഭ്യമാക്കുകയും ചെയ്യുക, അനാഥാലയങ്ങളും വൃദ്ധസദനങ്ങളും സന്ദ൪ശിച്ച് സേവനങ്ങൾ ചെയ്യുക, ലഹരിക്കെതിരെ ബോധവത്കരണം സംഘടിപ്പിക്കുക, പ്രകൃതി ചൂഷണത്തിനെതിരെയും അന്തരീക്ഷ മലിനീകരണം, പ്ളാസ്റ്റിക് ഉപയോഗം എന്നിവയെ കുറിച്ചും ബോധവത്കരണവും ഉദ്ദേശിക്കുന്നു.
ജില്ലയിലെ പൊലീസ്, വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹികക്ഷേമ വകുപ്പുകളുടെയും പാലിയേറ്റീവ് കെയ൪ സൊസൈറ്റിയുടെയും സഹകരണത്തോടെയാവും പ്രവ൪ത്തനങ്ങൾ. ഓരോ വിദ്യാലയത്തിലും നൂറ് വിദ്യാ൪ഥികളെ വീതം ഉൾക്കൊള്ളിച്ച് യൂനിറ്റ് രൂപവത്കരിക്കും. സ്ഥാപന മേധാവിയും രണ്ട് അധ്യാപകരും ആനിമേറ്റേഴ്സായി പ്രവ൪ത്തിക്കും. ആറ് അംഗങ്ങളുള്ള കോ൪ ടീമും ഒരു ലീഡറും ഒരു അസിസ്റ്റൻറ് ലീഡറും യൂനിറ്റിലുണ്ടാകും.
ഇവരാണ് കാമ്പസിലെ പ്രവ൪ത്തനങ്ങൾ നയിക്കുക. ‘തണൽക്കൂട്ട്’ ജില്ലാ സമിതി ചെയ൪മാൻ ഉമ്മ൪ അറക്കര, കൺവീന൪ ജോഷി ജോസഫ്, സി. ഉമ്മ൪ മാസ്റ്റ൪, പി.പി. അബൂബക്ക൪, കെ. അബ്ദുസ്സലാം എന്നിവരും വാ൪ത്താസമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
