കര്‍ഷക സംഘം വില്ലേജ് ഓഫിസ് ഉപരോധം തുടരുന്നു
text_fieldsകൽപറ്റ: രാസവള വില വ൪ധന തടയുക, ഇഞ്ചി ക൪ഷകരുടെ നഷ്ടപരിഹാരം ഉടൻ വിതരണം ചെയ്യുക, വന്യമൃഗശല്യം തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാന വ്യാപക സമരത്തിൻെറ ഭാഗമായി വയനാട്ടിലും ക൪ഷക സംഘം ഉപരോധം സംഘടിപ്പിച്ചു. വില്ലേജ് ഓഫിസുകൾ സ്തംഭിച്ചു. വിവിധ ആവശ്യങ്ങൾക്കെത്തിയവ൪ വലഞ്ഞു.
വെള്ളിയാഴ്ച രാവിലെ ഒമ്പതുമണിക്ക് ആരംഭിച്ച സമരം ശനിയാഴ്ച രാവിലെ 10 മണി വരെയാണ്. കൽപറ്റ വില്ലേജ് ഓഫിസ് ഉപരോധം ക൪ഷക സംഘം ജില്ലാ കമ്മിറ്റിയംഗം ടി. സുരേഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി.കെ. ശിവരാമൻ, കെ. സുഗതൻ, കെ. വാസുദേവൻ, പി.കെ. അബു, വി. ഹാരിസ്, കെ. അബ്ദുറഹിമാൻ എന്നിവ൪ സംസാരിച്ചു.
തോമാട്ടുചാൽ വില്ലേജ് ഓഫിസ് ഉപരോധം ജില്ലാ കമ്മിറ്റിയംഗം ജോ൪ജ് കട്ടക്കയം ഉദ്ഘാടനം ചെയ്തു. കെ. അശോകൻ, പി. രാഘവൻ എന്നിവ൪ സംസാരിച്ചു. ടി. മോഹൻദാസ്, കെ.ഡി. അനിൽ എന്നിവ൪ നേതൃത്വം നൽകി.
മൂപ്പൈനാട് വില്ലേജ് ഓഫിസ് ഉപരോധം ജില്ലാ കമ്മിറ്റിയംഗം കല്ലങ്കോടൻ അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. പി.സി. ഹരിദാസൻ, യു. കരുണൻ, എം.പി. സിജി, ഖാജാ ഹുസൈൻ എന്നിവ൪ സംസാരിച്ചു. ഇ.വി. ശശിധരൻ, ടി.എം. ശിഹാബ്, ടോമി, സുനിൽ എന്നിവ൪ നേതൃത്വം നൽകി. ജോളി സ്കറിയ അധ്യക്ഷത വഹിച്ചു.
കോട്ടപ്പടി വില്ലേജ് ഓഫിസ് ഉപരോധം ജില്ലാ കമ്മിറ്റിയംഗം കെ.ടി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജോണി മാസ്റ്റ൪, കെ.കെ. അഗസ്റ്റിൻ, ടി. സുബ്രഹ്മണ്യൻ, ബെന്നി നെടുമ്പാല എന്നിവ൪ നേതൃത്വം നൽകി.
അമ്പലവയൽ വില്ലേജ് ഓഫിസ് ഉപരോധം സി.കെ. സഹദേവൻ ഉദ്ഘാടനം ചെയ്തു. കെ.ആ൪. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പി.എം. നാരായണൻകുട്ടി, അമ്മിണി മാത്യു, കെ. ഷമീ൪ എന്നിവ൪ സംസാരിച്ചു.
പൂതാടി വില്ലേജ് ഓഫിസ് ഉപരോധം ടി.ബി. സുരേഷ് ഉദ്ഘാടനം ചെയ്തു. എ.വി. ജയൻ അധ്യക്ഷത വഹിച്ചു. എം.എൻ. ബാലകൃഷ്ണൻ സംസാരിച്ചു. എം.ജി. ശശി സ്വാഗതം പറഞ്ഞു.
ഇരുളത്ത് പ്രകാശ് ഗഗാറിൻ ഉദ്ഘാടനം ചെയ്തു. എം.വി. സുധാകരൻ അധ്യക്ഷത വഹിച്ചു.
ടി.ആ൪. രവി, എം.കെ. ശ്രീനിവാസൻ, ഒ.കെ. വാവ എന്നിവ൪ സംസാരിച്ചു. എൻ. കരുണാകരൻ സ്വാഗതം പറഞ്ഞു. സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
പാടിച്ചിറയിൽ കെ.എൻ. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. വി.കെ. രാമൻകുട്ടി അധ്യക്ഷത വഹിച്ചു. പി.കെ. രാജപ്പൻ, പി.ജെ. പൗലോസ്, സജി മാത്യു എന്നിവ൪ സംസാരിച്ചു. വി.എൻ. ബിജു സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
