മസ്കത്ത്: ഒമാൻെറ വിവിധ വിലായത്തുകളിൽ വെള്ളിയാഴ്ച മഴ ലഭിച്ചു. ബൂറൈമി ഗവ൪ണറേറ്റിലെ വിവിധ വിലായത്തുകളിലാണ ശക്തമായ മഴ ലഭിച്ചത്. ഇവിടുത്തെ വാദി ജിസ്സി, വാദി റാസി, വാദി മുഹല്ലഖ, വാദി തരീഹ, വാദി ഹബില, വാദി മഹല്ല, വാദി സാഹ് എന്നിവിടങ്ങളിൽ മഴ കോരിച്ചൊരിഞ്ഞു. ദാഹിറ ഗവ൪ണറേറ്റിലെ ഇബ്രി വിലായത്തിലെ ചില സ്ഥലങ്ങളിൽ ഇടത്തരം മഴ ലഭിച്ചു. യങ്കൽ, വിലായത്ത് ദങ്ക് എന്നിവിടങ്ങളിലും ഭേദപ്പെട്ട മഴ ലഭിച്ചു. വടക്കൻ ബാതിനയിലെ സൊഹാ൪ വിലായത്തിൻെറ വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചു.
വടക്കൻ ശ൪ഖിയയിലെ ഇബ്ര, അൽകാബിൽ , വാദി ബനീ ഖാലിദ്, ദാഖിലിയ ഗവ൪ണറേറ്റിലെ ബി൪കത്തുൽ മൗസ് എന്നിവിടങ്ങളിൽ നേരിയ മഴയുണ്ടായി. ഖു൪റിയാത്ത്, ബഹ്ല, അൽഹംറ എന്നിവിടങ്ങളിലും നല്ല മഴ ലഭിച്ചതായി കാലവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sep 2012 10:31 AM GMT Updated On
date_range 2012-09-29T16:01:54+05:30ഒമാനില്‍ പലയിടത്തും മഴ
text_fieldsNext Story