പെണ്‍മക്കളെ കുളത്തില്‍ എറിഞ്ഞുകൊന്ന അച്ഛന്‍ അറസ്റ്റില്‍
text_fieldsഅന്തിക്കാട്: രണ്ട് പെൺമക്കളെ ക്ഷേത്രക്കുളത്തിൽ എറിഞ്ഞുകൊന്ന മണലൂ൪ സ൪വീസ് സഹകരണ ബാങ്കിന് കിഴക്ക് വാടകക്ക് താമസിക്കുന്ന മാങ്ങാട്ടുകര സുരേന്ദ്രൻെറ (42)അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. അന്തിക്കാട് എസ്.ഐ പ്രേമാനന്ദകൃഷ്ണൻെറ നേതൃത്വത്തിലുള്ള പൊലീസ്സംഘം ഗുരുവായൂ൪ ബസ് സ്റ്റാൻഡിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് ചേ൪പ്പ് സി.ഐ സേതു മാധ്യമപ്രവ൪ത്തകരെ അറിയിച്ചു.
വ്യാഴാഴ്ചയാണ് മക്കളായ ആദിത്യവേണി (അഞ്ച്), കൃഷ്ണവേണി (ഒന്നര) എന്നിവരെ സുരേന്ദ്രൻ മാങ്ങാട്ടുകര ക്ഷേത്രക്കുളത്തിൽ എറിഞ്ഞ് കൊന്നത്. കൃത്യം നടത്തിയ ശേഷം രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് ഇയാളെ ഗുരുവായൂരിൽനിന്ന് പിടികൂടിയത്.
ഭാര്യയുടെ മാനസികരോഗവും വീട്ടിലെ കഷ്ടപ്പാടുമാണ് ഇയാൾ മക്കളെ കൊല്ലാനുള്ള കാരണമെന്ന് പൊലീസ് പറഞ്ഞു. ആശുപത്രിയിൽ കഴിയുന്ന ഭാര്യയുടെ അടുത്തുനിന്ന് മക്കളെ കൂട്ടിക്കൊണ്ടുവന്നാണ് സുരേന്ദ്രൻ ഈ ക്രൂരത ചെയ്തത്്.
ഗുരുവായൂരിൽ നിന്ന് വിളിച്ച വിവരം ലഭിച്ചതിനെത്തുട൪ന്നാണ് അയാളെ അറസ്റ്റ് ചെയ്യാനായതെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
