പൂന്തുറ: വിഴിഞ്ഞം ഉപ്പെടെ പ്രമുഖ മത്സ്യബന്ധന തീരങ്ങളിൽ മത്സ്യ ലഭ്യതയിൽ വൻ കുറവ്. ട്രോളിങ് നിരോധത്തിന് ശേഷം ചാകര പ്രതീക്ഷിച്ച് കടലിലിറങ്ങിയ പല തീരങ്ങളും ഇപ്പോൾ വറുതിയുടെ പിടിയിലാണ്. നീണ്ടകര, ആലപ്പുഴ, ബേപ്പൂ൪, പുതിയാപ്പ, ചാലിയം, പൊന്നാനി തുടങ്ങിയ സ്ഥലങ്ങളിലും ഇതാണ് സ്ഥിതി. പരമ്പരാഗത മത്സ്യത്തൊഴിലാളികളെയും ഇത് ബാധിച്ചിട്ടുണ്ട്. ഇതോടെ വിലയും കുത്തനെ ഉയ൪ന്നു. തമിഴ്നാട്ടിൽനിന്നുള്ള മത്സ്യ വരവ് തെക്കൻ കേരളത്തിൽ നിലച്ചിരിക്കുകയാണ്. ക൪ണാടകത്തിൽനിന്നാണ് അൽപമെങ്കിലും വരുന്നത്. ഇത് ദിവസങ്ങളോളം കേട് കൂടാതെയിരിക്കാൻ അമോണിയം ചേ൪ത്താണ് എത്തുന്നത്.
കഴിഞ്ഞ മത്സ്യബന്ധന സീസൺവരെ വിഴിഞ്ഞത്ത് സുലഭമായിരുന്ന നെയ്മീൻ, ആവോലി, നൊത്തോലി, ചൂര, കണവ, ക്ളാത്തി, പാര തുടങ്ങിയവ ഇക്കുറി തീരത്തേക്ക് പേരിനുപോലും വരുന്നില്ല. വിഴിഞ്ഞം ഭാഗത്ത് ധാരാളമായി ലഭിച്ചിരുന്ന മത്തി കിട്ടാക്കനിയായി. പുറത്തുനിന്ന് വരുന്ന മത്തി കിലോക്ക് 150 രൂപയാണ്വില. ആദ്യമായാണ് മത്തിക്ക് ഇത്രയധികം വില വ൪ധിച്ചത്. ട്രോളിങ് നിരോധകാലം വിഴിഞ്ഞം കടപ്പുറത്ത് ചാകരക്കാലമാണ്.
രണ്ട് മാസത്തിലേറെയായി കടലിൽ പോകുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് പട്ടിണി മാത്രമാണ് മിച്ചം. വിഴിഞ്ഞം, പൂന്തുറ, വലിയതുറ, പൊഴിയൂ൪, പുല്ലുവിള, പൂവാ൪ തുടങ്ങിയ ഭാഗത്തെ തീരക്കടലിലേക്ക് കീടനാശിനികൾ കല൪ന്ന മാലിന്യം ഒഴുകിയിറങ്ങുന്നതാണ് മത്സ്യങ്ങൾ കൂട്ടത്തോടെ ഉൾവലിയാൻ പ്രധാന കാരണമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. 2004ലെ സൂനാമിക്ക് ശേഷം സംസ്ഥാനത്ത് പൊതുവേ മത്സ്യം കുറഞ്ഞിരുന്നു. ട്രോളിങ് സമയത്ത് അന്യസംസ്ഥാന കപ്പലുകൾ വ്യാപകമായി മത്സ്യക്കൊയ്ത്ത് നടത്തിയതും ലഭ്യത കുറയാൻ കാരണമായി. നിരോധ കാലയളവിൽ വിഴിഞ്ഞം, കൊച്ചി, ബേക്കൽ, ബേപ്പൂ൪ ഭാഗത്ത് നിരവധി വിദേശ കപ്പലുകൾ മത്സ്യം പിടിച്ചിരുന്നു. കോസ്റ്റ് ഗാ൪ഡിനെയും മറൈൻ പൊലീസിനെയും വിവരം അറിയിച്ചെങ്കിലും നടപടിയും സ്വീകരിച്ചിരുന്നില്ല. ഇത്തരത്തിൽ വരുന്ന കപ്പലുകൾ കടലിൽ വെച്ചുതന്നെ ഫ്രീസിങ് നടത്തി മത്സ്യം കയറ്റുമതി ചെയ്യുകയാണ് പതിവ്. ഇറ്റാലിയൻ കപ്പലിൽനിന്നുള്ള വെടിവെപ്പിൽ രണ്ട് പേ൪ മരിച്ചതിൽപിന്നെ ഉൾക്കടലിൽ പോയി മീൻപിടിക്കാൻ തൊഴിലാളികൾ ഭയപ്പെടുകയാണ്. ഇത് വിദേശ മത്സ്യബന്ധന കപ്പലുകൾക്ക് നേട്ടമാകുകയാണ്.
മഴ കുറഞ്ഞതും മത്സ്യലഭ്യത കുറയാൻ കാരണമായി. നിരോധിത വലകൾ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നത് ലഭ്യത കുറയാൻ കാരണമാകുന്നു. പെലാജിക് ട്രോൾ വലകൾ ഉപയോഗിച്ച് രണ്ട് ബോട്ടുകളുടെ സഹായത്തോടെ നടത്തുന്ന ബുൾട്രോളിങ് ഇന്ത്യയിൽ നിരോധിച്ചിട്ടുണ്ട്. ട്രോളിങ്മൂലം അടിത്തട്ടിലെ മത്സ്യസമ്പത്ത് നശിച്ചപ്പോഴാണ് നിരോധിതവലകളുമായി മേൽത്തട്ടിൽ മത്സ്യങ്ങളെ പിടിക്കാൻ ഇത്തരം സംഘങ്ങൾ ഇറങ്ങിത്തിരിച്ചത്. സംസ്ഥാനത്ത് ആയിരത്തോളം ട്രോൾ ബോട്ടുകൾ ഇത്തരം വല ഇപ്പോൾ ഉപയോഗിക്കുന്നുണ്ട്. ഇത് തടഞ്ഞില്ലെങ്കിൽ ഏതാനും വ൪ഷങ്ങൾക്കുള്ളിൽ കടലിലെ മത്സ്യസമ്പത്ത് പൂ൪ണമായി നശിക്കാനിടയുണ്ട്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Sep 2012 11:32 AM GMT Updated On
date_range 2012-09-28T17:02:46+05:30മത്സ്യലഭ്യതയില്‍ വന്‍ കുറവ്
text_fieldsNext Story