Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഉയര്‍ന്ന വില...

ഉയര്‍ന്ന വില ഷോക്കാകും; വ്യവസായങ്ങള്‍ക്കും തിരിച്ചടി

text_fields
bookmark_border
ഉയര്‍ന്ന വില ഷോക്കാകും;  വ്യവസായങ്ങള്‍ക്കും തിരിച്ചടി
cancel

തിരുവനന്തപുരം: നിരക്കുവ൪ധനക്ക് പിന്നാലെ അടിച്ചേൽപ്പിക്കാൻ ഉദ്ദേശിക്കുന്ന വൈദ്യുതി നിയന്ത്രണം പൊതുജനത്തിൻെറ നടുവൊടിക്കും. വ്യവസായ-വാണിജ്യ ഉപഭോക്താക്കൾക്ക് കനത്ത സാമ്പത്തിക ബാധ്യതയാണ് വരാൻ പോകുന്നത്.
രാവിലെയും രാത്രിയുമായി ഏ൪പ്പെടുത്തുന്ന ഒരു മണിക്കൂ൪ ലോഡ്ഷെഡിങ്ങിന് പുറമെയാണ് നിയന്ത്രണം. മാസം 200 യൂനിറ്റിന് മേൽ ഉപയോഗം വരുന്ന വീടുകൾ അധിക വൈദ്യുതിക്ക് യൂനിറ്റിന്പത്ത് രൂപയിലേറെ നൽകേണ്ടിവരും. ഇപ്പോൾ 200 യൂനിറ്റിന് മുകളിൽ ആറ് രൂപയാണ്. 75 ശതമാനത്തിൽ കൂടുതൽ ഉപയോഗിക്കുന്ന വ്യവസായ-വാണിജ്യ ഉപഭോക്താക്കൾക്കും അധിക ബാധ്യത വരും. 200 യൂനിറ്റ് കഴിഞ്ഞ് 100 യൂനിറ്റ് കൂടി മാസം ഉപയോഗം വന്നാൽ അതിൻെറ വില 1000 രൂപയിലേറെയായിരിക്കും. ജൂലൈ അവസാനമാണ് നിരക്ക് 30 ശതമാനം വ൪ധിപ്പിച്ചത്. ഗാ൪ഹിക ഉപഭോക്താക്കൾക്ക് ഫിക്സഡ് ചാ൪ജും അടിച്ചേൽപ്പിച്ചിരുന്നു.
എന്നാൽ വൈദ്യുതി പ്രതിസന്ധിയുടെ പേരിൽ വൻ സാമ്പത്തിക ബാധ്യത വന്നുവെന്നാണ് ബോ൪ഡിൻെറ അവകാശവാദം. പ്രതിമാസം 330 കോടി രൂപയുടെയും ദിവസം 10.99 കോടിയുടെയും അധിക ബാധ്യത വരുന്നതായി റെഗുലേറ്ററി കമീഷന് നൽകിയ അപേക്ഷയിൽ ബോ൪ഡ് വിശദീകരിച്ചു. ജലവൈദ്യുതി ഉൽപാദനത്തിൽ വന്ന കുറവ്, വൈദ്യുതി ഉപഭോഗത്തിലെ വ൪ധന, കേന്ദ്ര വൈദ്യുതി നിലയങ്ങളിൽനിന്നുള്ള കുറവ്, കൂടങ്കുളം ആണവ നിലയത്തിൻെറ കമീഷനിങ് വൈകിയത്, വൈദ്യുതി വിലവ൪ധന, പുറത്തുനിന്ന് വൈദ്യുതി കൊണ്ടുവരാനുള്ള പ്രയാസം, താപനിലയങ്ങളിലെ വൈദ്യുതിയുടെ അധിക വില, കൽക്കരി ക്ഷാമംമൂലം കേന്ദ്രനിലയങ്ങളുടെ ഉൽപാദനം കുറഞ്ഞത് എന്നിവയാണ് പ്രതിസന്ധിക്ക് വഴിവെച്ചത്. സെപ്റ്റംബ൪ വരെയുള്ള കണക്ക് പ്രകാരം സംഭരണികളിൽ 1646.45 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കേണ്ട വെള്ളത്തിൻെറ കുറവ് വന്നു. ഈ കാലയളവിൽ 4232.88 ദശലക്ഷം യൂനിറ്റിനുള്ള വെള്ളമാണ് പ്രതീക്ഷിച്ചത്. കിട്ടിയത് 2586.43 ദശലക്ഷം യൂനിറ്റിൻേറത് മാത്രമാണ്. സെപ്റ്റംബ൪വരെ മാത്രം വെള്ളത്തിൽ 38. 90 ശതമാനത്തിൻെറ കുറവുണ്ടായി. ഇതുമൂലം ജലവൈദ്യുതി ഉൽപാദനം കുറക്കേണ്ടിവന്നു. 18 ദശലക്ഷം യൂനിറ്റിലേറെ ഉൽപാദിപ്പിക്കേണ്ട സ്ഥാനത്ത് ഇപ്പോൾ 14.93 ദശലക്ഷം യൂനിറ്റ് മാത്രമേ ഉൽപാദിപ്പിക്കുന്നുള്ളൂ. എസ്.എസ്.എൽ.സി പരീക്ഷ അടക്കം മുന്നിൽക്കണ്ട് കരുതൽ വേണമെന്നതിനാൽ ഉൽപാദനം ഒക്ടോബ൪ മുതൽ 10.90 ശദലക്ഷം യൂനിറ്റിലേക്ക് കുറക്കേണ്ടിവരും. പവ൪ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതിക്ക് യൂനിറ്റിന് 16 രൂപ വരെ വില ആകാറുണ്ട്. ഇപ്പോൾതന്നെ ചില അവസരങ്ങളിൽ 14.20 ആയി യൂനിറ്റ് വില ഉയ൪ന്നു.
കഴിഞ്ഞവ൪ഷം 49.6 ദശലക്ഷം യൂനിറ്റായിരുന്നു പ്രതിദിന ഉപയോഗം 53.5 ദശലക്ഷം യൂനിറ്റായി ഉയ൪ന്നു. നേരത്തെ കമീഷൻ അനുവദിച്ചതിനേക്കാൾ 2000 ദശലക്ഷം യൂനിറ്റ് വൈദ്യുതി അധികം ഉണ്ടായെങ്കിലേ സ്ഥിതി നേരിടാനാകൂ. ഗ്യാസ് സിലിണ്ടറുകളുടെ എണ്ണം നിയന്ത്രിച്ചതിനാൽ ഇൻറക്ഷൻ കുക്കറുകളുടെ ഉപയോഗം വ൪ധിച്ചിട്ടുണ്ട്. ഇത് രാവിലത്തെ വൈദ്യുതി ഉപയോഗം കുത്തനെ ഉയരാൻ വഴിയൊരുക്കും. കേന്ദ്ര നിലയങ്ങളിൽനിന്നുള്ള വൈദ്യുതിയിൽ 40 ശതമാനത്തോളം കുറവ് വന്നു. ഡിസംബറിൽ 21 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് പ്രതീക്ഷിക്കുന്നത്. ഫെബ്രുവരി മുതൽ മേയ് വരെ ഇത് 25 ദശലക്ഷം യൂനിറ്റായിരിക്കും. കേന്ദ്രവിഹിതവും പവ൪ എക്സ്ചേഞ്ചുകളിൽനിന്നുള്ള വൈദ്യുതി ലഭ്യതയും കുറഞ്ഞു. വിലയും ഉയരുകയാണ്. ഒക്ടോബ൪ മുതൽ മാ൪ച്ച് വരെ ഏകദേശം 38 ശതമാനത്തിൻെറ കുറവാണ് കണക്കാക്കുന്നത്.
സംസ്ഥാനത്തെ താപനിലയങ്ങളിൽനിന്ന് 13.03 ദശലക്ഷം യൂനിറ്റ് മാത്രമേ ലഭ്യമാകൂ. വില വളരെ കൂടുതലുമാണ്. ഇപ്പോഴത്തെ സാമ്പത്തിക നില വെച്ച് വില കൂടിയ വൈദ്യുതി വാങ്ങാനാകില്ലെന്നാണ് ബോ൪ഡ് പറയുന്നത്. 2851 കോടിയുടെ ഇടക്കാല വായ്പ ഇതിനകം ബോ൪ഡ് എടുത്തിട്ടുണ്ട്. ആഗസ്റ്റിൽ ഫെഡറൽ ബാങ്കിൽനിന്ന് 200 കോടിയും എസ്.ബി.ടിയിൽനിന്ന് 100 കോടിയും പവ൪ ഫിനാൻസ് കോ൪പറേഷനിൽനിന്ന് 11 കോടിയും കടമെടുത്തു. ജൂലൈ മുതൽ ആഗസ്റ്റ് വരെ എൻ.ടി.പി.സിയിൽനിന്ന് വൈദ്യുതി വാങ്ങിയ ഇനത്തിൽ 322 കോടി നൽകാനുമുണ്ട്. സെപ്റ്റംബറിലെ വൈദ്യുതി വാങ്ങിയ പണം വേറെയും നൽകാനുണ്ട്. വൈദ്യുതി നിയന്ത്രണം ഏ൪പ്പെടുത്തിയാൽ പ്രതിമാസ നഷ്ടം 200 കോടി കണ്ട് കുറക്കാനാകുമെന്നും ബോ൪ഡ് അവകാശപ്പെടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story