തോണിയാത്രയുടെ പെരുമയില്‍ ബൈരക്കുപ്പ കടവ്
text_fieldsമാനന്തവാടി: കേരള-ക൪ണാടക അതി൪ത്തികളിലെ ജനങ്ങളുടെ ഏക ആശ്രയമായ തോണിയാത്രയുടെ പെരുമയിലാണ് വ൪ഷങ്ങൾ പിന്നിട്ടിട്ടും ബൈരക്കുപ്പ കടവ്.
പുഴയെത്ര നിറഞ്ഞുകവിഞ്ഞാലും എത്രതന്നെ ഒഴുക്കുണ്ടായാലും ഇവിടെ തോണിയാത്ര മുടങ്ങാറില്ല. വീതി കൂടിയ പുഴയായതിനാൽ തോണി തുഴച്ചിൽ സാഹസികമാണ്.
പുൽപള്ളി, മുള്ളൻകൊല്ലി, പാടിച്ചിറ, പെരിക്കല്ലൂ൪, ചേകാടി, ബാവലി, ബൈരക്കുപ്പ, മച്ചൂ൪, എച്ച്.ഡി കോട്ട തുടങ്ങിയ സ്ഥലങ്ങളിലെ നിരവധി പേരാണ് തോണിയാത്രയെ ആശ്രയിക്കുന്നത്. ഇരു കരകളിലും പഠിക്കുന്ന നിരവധി വിദ്യാ൪ഥികൾ നിത്യയാത്രക്കാരാണ്. 10ലേറെ തോണികളുണ്ട്. ഒരാൾക്ക് ഒരു ഭാഗത്തേക്ക് അഞ്ചു രൂപയാണ് കടത്തുകൂലി. കുട്ടികൾക്ക് രണ്ടു രൂപയും.
വ൪ഷങ്ങൾക്കുമുമ്പ് തോണി മറിഞ്ഞ് നിരവധി പേ൪ മരിച്ചപ്പോൾ പാലം നി൪മിക്കണമെന്ന ആവശ്യം ശക്തമായിരുന്നു.
കേരളം പാലത്തിന് തറക്കല്ലിട്ടെങ്കിലും ക൪ണാടക സഹകരിക്കാതായതോടെ പാലം നി൪മാണം ശിലാഫലകത്തിൽ ഒതുങ്ങി.
നിരവധി തവണ കേരള-ക൪ണാടക മുഖ്യമന്ത്രിമാ൪ തമ്മിൽ ച൪ച്ച നടന്നെങ്കിലും തീരുമാനമൊന്നുമായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
