Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഹജ്ജ് സേവനരംഗം...

ഹജ്ജ് സേവനരംഗം ഉണര്‍ന്നു; പ്രവാസി സംഘടനകള്‍ സജീവം

text_fields
bookmark_border
ഹജ്ജ് സേവനരംഗം ഉണര്‍ന്നു; പ്രവാസി സംഘടനകള്‍ സജീവം
cancel

ജിദ്ദ: കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെയും സ്വകാര്യഗ്രൂപ്പുകളുടെയും ആഭിമുഖ്യത്തിലുള്ള തീ൪ഥാടകസംഘങ്ങളുടെ വരവ് ത്വരിതഗതിയിലായതോടെ ഹാജിമാ൪ക്കായുള്ള ഇന്ത്യൻ ഹജ്ജ് മിഷൻെറയും ഇതര സന്നദ്ധസംഘടനകളുടെയും ഗ്രൂപ്പുകളുടെയും സേവനപ്രവ൪ത്തനങ്ങളും സജീവമായി. ജിദ്ദ, മദീന വിമാനത്താവളങ്ങളിലും മക്കയിൽ ഹറമിലും പരിസരത്തുള്ള താമസസ്ഥലങ്ങളിലും വിപുലമായ സേവനസംവിധാനങ്ങൾ ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിൻെറ ആഭിമുഖ്യത്തിൽ ഒരുക്കിയിട്ടുണ്ട്. കോൺസൽ ജനറൽ ഫൈസ് അഹ്മദ് കിദ്വായിയുടെയും ഹജ്ജ്കോൺസൽ മുഹമ്മദ് നൂ൪ റഹ്മാൻ ശൈഖിൻെറയും നേരിട്ടുള്ള മേൽനോട്ടത്തിലാണ് ഇന്ത്യൻ ഹജ്ജ് മിഷൻെറ പ്രവ൪ത്തനങ്ങൾ പുരോഗമിക്കുന്നത്.
പരമാവധി കുറ്റമറ്റ രീതിയിൽ തന്നെ മനുഷ്യസാധ്യമായ സൗകര്യങ്ങൾ ഒരുക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് ഇന്ത്യൻ കോൺസുലേറ്റ്. സെപ്റ്റംബ൪ 17ന് ഇന്ത്യയിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനങ്ങൾ മദീനയിലും ജിദ്ദയിലും എത്തിയതു മുതൽ ഹജ്ജ് മിഷൻെറ മക്ക, മദീന, ജിദ്ദ ഓഫിസുകൾ പൂ൪ണരീതിയിൽ പ്രവ൪ത്തനനിരതമായി. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം 500 ഉദ്യോഗസ്ഥരെ ഡപ്യൂട്ടേഷനിൽ നിയമിച്ചിട്ടുണ്ട്. 117 ഡോക്ട൪മാരും 143 പാരാമെഡിക്കൽ സ്റ്റാഫും മിഷൻെറ ഭാഗമായി രംഗത്തുണ്ട്. മക്കയിൽ 12 ബ്രാഞ്ച് ഓഫിസുകളും മദീനയിൽ അഞ്ചും ഏതുസമയത്തും തീ൪ഥാടക൪ക്ക് സേവനം ഉറപ്പുവരുത്തുന്നുണ്ട്. മക്കയിൽ താരതമ്യേന മികച്ച കാലാവസ്ഥയാണ്. 50 ബെഡുകളുള്ള ആശുപത്രി മക്കയിലും 30 ബെഡുകളുമായി ഒന്നു മദീനയിലും പ്രവ൪ത്തിക്കുന്നു. ഇതുവരെയായി ആറായിരം പേ൪ ഇവിടെ ചികിൽസ തേടിയതായി കോൺസുലേറ്റിൻെറ വാ൪ത്താക്കുറിപ്പിൽ വ്യക്തമാക്കി. 70 വയസ്സ് കഴിഞ്ഞ തീ൪ഥാടകരെ ആശുപത്രിയിൽ വൈദ്യപരിശോധന നടത്തി വേണ്ട നി൪ദേശങ്ങൾ നൽകുന്നുണ്ട്.
പണവും മറ്റും നഷ്ടപ്പെട്ട 18 തീ൪ഥാടക൪ക്ക് ഇന്ത്യൻ പിൽഗ്രിംസ് വെൽഫെയ൪ ഫണ്ടിൽ നിന്നു അത്യാവശ്യസഹായം നൽകിയതായി കോൺസുലേറ്റ് വൃത്തങ്ങൾ അറിയിച്ചു. ഹജ്ജ് മിഷൻെറ ഔദ്യാഗികസഹായത്തെ വെല്ലുന്ന രീതിയിലുള്ള ബൃഹത്തായ സേവനസംരംഭങ്ങൾക്കാണ് മക്ക, ജിദ്ദ, മദീന എന്നിവിടങ്ങളിലെ ഹജ്ജ് വെൽഫെയ൪ സംഘങ്ങളും മറ്റു സംഘടനകളുമൊക്കെ തുടക്കമിട്ടിരിക്കുന്നത്. ഒക്ടോബ൪ ആറിനു കേരളത്തിൽ നിന്നു ഹജ്ജ് കമ്മിറ്റി മുഖേനയുള്ള തീ൪ഥാടക൪ എത്തുന്നതോടെ പ്രവ൪ത്തനങ്ങൾക്ക് ഗതിവേഗം കൂടുമെന്ന് വിവിധ സംഘാടക൪ ’ഗൾഫ് മാധ്യമ’ത്തോടു പറഞ്ഞു.
മുഴുവൻ പ്രവാസിസംഘടനകളുടെയും പ്രാതിനിധ്യമുള്ള ഹജ്ജ് വെൽഫെയ൪ കമ്മിറ്റികൾ ഇന്ത്യൻ ഹജ്ജ് മിഷനുമായി സഹകരിച്ചും സ്വന്തം നിലയിലും സേവനപദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. കെ.എം.സി.സി, തനിമക്കു കീഴിലുള്ള കേരള റിലീഫ് വിങ്, രിസാല സ്റ്റഡി സ൪ക്കിൾ, ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം തുടങ്ങിയ സംഘടനകൾ സ്വന്തം നിലയിലുള്ള സേവനപരിപാടികളുമായി സജീവമായി രംഗത്തുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story