കുവൈത്ത് സിറ്റി: രാജ്യത്ത് കോഴിമുട്ട ക്ഷാമം അനുഭവപ്പെട്ടുതുടങ്ങിയതായി കോപറേറ്റീവ് സൊസൈറ്റി (ജംഇയ്യ) അധികൃത൪ വ്യക്തമാക്കി. 2010ൽ ചരിത്രത്തിലാദ്യമായി കോഴിമുട്ട ഉൽപാദനത്തിൽ 12 ശതമാനം വ൪ധന രേഖപ്പെടുത്തിയിടത്താണ് ഇപ്പോൾ ക്ഷാമം അനുഭവപ്പെട്ട് തുടങ്ങിയത്.
പ്രതിദിനം ശരാശരി 20 ലക്ഷം മുട്ട ഉൽപാദിപ്പിക്കപ്പെട്ടിട്ടും ആവശ്യത്തിന് തികയുന്നില്ലെന്ന അവസ്ഥയാണിപ്പോൾ.
സ൪ക്കാറിൻെറ പിന്തുണ ഇല്ലാതെ നിലവിലെ വിലയിൽ പിടിച്ചുനിൽക്കാൻ കഴിയില്ലെന്ന് രാജ്യത്തെ പ്രമുഖ മുട്ട ഉൽപാദക൪ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. നാളുകളായി ഒരു കാ൪ട്ടൂൺ മുട്ടക്ക് 990 ഫിൽസ് എന്ന വിലയിൽ മാറ്റം വരുത്തണം എന്നാണ് ഉൽപാദകരുടെ ആവശ്യം. ഇത് വ൪ധിപ്പിച്ചാൽ മൊത്ത, ചില്ലറ വിപണിയിലും വില കൂടും.
കഴിഞ്ഞ വ൪ഷം ആദ്യമായി ഇറാഖിലേക്ക് കോഴിമുട്ട അയച്ചുതുടങ്ങിയതോടെയാണ് പ്രതിസന്ധി തുടങ്ങിയതെന്ന് സൊസൈറ്റി അധികൃത൪ പറയുന്നു. കൃഷി-മൃഗ വകുപ്പിൻെറ പ്രോത്സാഹനം മൂലമാണ് മുട്ട കയറ്റുമതി ആരംഭിച്ചത്. ഇപ്പോൾ ഇറാഖ് മാ൪ക്കറ്റിലേക്ക് വലിയ തോതിൽ മുട്ട കയറ്റുമതി ചെയ്യുന്നതിനാൽ രാജ്യത്തെ ആവശ്യത്തിന് മതിയാവാതെ വരുന്നതാണ് ക്ഷാമത്തിനിടയാക്കുന്നത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Sep 2012 8:50 AM GMT Updated On
date_range 2012-09-28T14:20:47+05:30കോഴിമുട്ടക്ക് ക്ഷാമം
text_fieldsNext Story