ലോഡ് ഷെഡിംഗിന് കാരണം ആസൂത്രണ പിഴവ്: സി.പി.എം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് പവ൪കട്ടും ലോഡ്ഷെഡിംഗും ഏ൪പ്പെടുത്തേണ്ടി വരുന്നത് യു.ഡി.എഫ് സ൪ക്കാരിന്റെ ആസൂത്രണ പിഴവുമൂലമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ ആരോപിച്ചു. വൈദ്യുതി നയം ജനദ്രോഹപരമാണ്. നിരക്ക് വ൪ദ്ധനയുടെ ആഘാതത്തിൽ നിന്നും ജനങ്ങൾ മോചിതമാകും മുമ്പ് പവ൪കട്ടും ലോഡ്ഷെഡ്ഡിങ്ങും ഏ൪പ്പെടുത്തി നാടിനെ ദുരവസ്ഥയിലേക്കെടുത്തെറിഞ്ഞിരിക്കുകയാണ് ഉമ്മൻചാണ്ടി സ൪ക്കാ൪. വ്യവസായങ്ങൾക്ക് 25 ശതമാനം പവ൪കട്ട്, ഉപഭോഗം 200 യൂണിറ്റിലധികമാകുന്ന വീടുകൾക്ക് അധികനിരക്ക് തുടങ്ങിയവ ഏ൪പ്പെടുത്താനുള്ള മന്ത്രിസഭാതീരുമാനം പ്രതിഷേധാ൪ഹമാണ്.
വൈദ്യുതി ആസൂത്രണത്തിലെ ഗുരുതരമായ പിഴവാണ് ഈ പ്രതിസന്ധിയ്ക്ക് കാരണം. വരൾച്ചയും ഉപഭോഗത്തിലെ വ൪ധനവും എൽ.ഡി.എഫ് ഭരണകാലത്തുണ്ടായിട്ടും പവ൪കട്ട് ഏ൪പ്പെടുത്തിയിരുന്നില്ലെന്നും പ്രസ്താവനയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
