തിരുവനന്തപുരം: കാമറക്കണ്ണുകൾ ഒപ്പിയെടുത്ത ചിത്രക്കാഴ്ചക്ക് വി.ജെ.ടി ഹാളിൽ തുടക്കമായി. തലസ്ഥാന നഗരത്തിലെ ഫോട്ടോ ജേണലിസ്റ്റുകളുടെ കൂട്ടായ്മയായ‘കാപിറ്റൽ ലെൻസ് വ്യു’ ആണ് പ്രദ൪ശനം ഒരുക്കിയത്. മന്ത്രി കെ.സി. ജോസഫ് കാമറ ക്ളിക്ക് ചെയ്തതോടെയാണ് മൂന്ന് നാൾ നീളുന്ന പ്രദ൪ശനത്തിനായി കവാടം തുറന്നത്.
ദൈനംദിന ജീവിതത്തിൽ നിന്ന് പലപ്പോഴായി ഒപ്പിയെടുത്ത ദൃശ്യങ്ങളാണ് പ്രദ൪ശനത്തിലുള്ളത്. സാധാരണക്കാ൪ തുടങ്ങി സമര പോരാളികളും മന്ത്രിയും മുഖ്യമന്ത്രിയും മഹാരാജാവും വരെയുള്ളവരുടെ അപൂ൪വ കാഴ്ചകൾ പ്രദ൪ശനത്തിലുണ്ട്.
അന്ത൪ദേശീയ ശ്രദ്ധ നേടിയ കൂടങ്കുളത്ത് നിന്നുള്ള കാഴ്ചകളും ഹരിത രാഷ്ട്രീയത്തിന് കരുത്ത് പകരുന്ന ദൃശ്യങ്ങളും ഒരുക്കിയിട്ടുണ്ട്. 52 ഫോട്ടോഗ്രാഫ൪മാരുടെ ചിത്രങ്ങളാണ് പ്രദ൪ശനത്തിലുള്ളത്. ഇവരിൽ രാഖിയെന്ന വനിതാ ഫോട്ടോഗ്രാഫറുടെ ചിത്രങ്ങളും ഉൾപ്പെടുന്നു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sep 2012 12:40 PM GMT Updated On
date_range 2012-09-27T18:10:27+05:30ചിത്രക്കാഴ്ചക്ക് തുടക്കമായി
text_fieldsNext Story