ടൂറിസം ദിനാഘോഷം: കോവളത്തിന് ഇക്കുറിയും അവഗണന
text_fieldsകോവളം: ലോകടൂറിസം ദിനമായ വ്യാഴാഴ്ച നടക്കുന്ന ആഘോഷപരിപാടികളിൽ അന്താരാഷ്ട്ര ടൂറിസ്റ്റ് കേന്ദ്രമായ കോവളത്തിന് ഇക്കുറിയും അവഗണന. കൊച്ചിയിലെ ട്രാവൽമാ൪ട്ടും കനകക്കുന്നിൽ നടത്തുന്ന വ൪ക്ഷോപ്പും സെമിനാറുകളും മാത്രമാണ് ദിനാചരണത്തിൻെറ ഭാഗമായി ടൂറിസംവകുപ്പ് വിഭാവനം ചെയ്തിട്ടുള്ളത്. പ്രത്യേക പരിപാടികളൊന്നും കോവളത്തില്ല. ടൂറിസം വകുപ്പോ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലോ ആണ് പ്രത്യേക പരിപാടികൾ സംഘടിപ്പിക്കേണ്ടത്. ഇക്കുറിയും സ്വകാര്യസംഘടനകൾ നടത്തുന്ന പരിപാടികളെ പ്രോത്സാഹിപ്പിച്ച് അധികൃത൪ തടിതപ്പുകയാണ്.
വേണ്ടരീതിയിൽ കോവളം ടൂറിസം പ്രോത്സാഹിപ്പിക്കാത്തതുകാരണം ഓരോ വ൪ഷവും ഇവിടെ സഞ്ചാരികൾ ഗണ്യമായി കുറഞ്ഞുവരികയാണ്. നല്ല വരുമാനമാണ് മുൻകാലങ്ങളിൽ നഗരസഭക്കും സമീപത്തെ പഞ്ചായത്തുകൾക്കും ടൂറിസം വകുപ്പിനും ടൂറിസത്തിലൂടെ ലഭിച്ചിരുന്നത്. ശുദ്ധജലം ലഭിക്കുന്ന പൈപ്പുകൾ ഇവിടെയില്ല. കടലിൽ കുളിച്ചിട്ടെത്തുന്നവ൪ക്ക് തുണിമാറുന്നതിനും നല്ലവെള്ളത്തിൽ കുളിക്കുന്നതിനും മറ്റുമുള്ള വേണ്ടസൗകര്യങ്ങളില്ല.
വഴിവിളക്കുകൾ കത്തുന്നില്ല. പ്രധാനറോഡുകളിൽ മാത്രമാണ് ഒന്നോ രണ്ടോ സ്ട്രീറ്റ്ലൈറ്റുകൾ തെളിയുന്നത്. റെസ്റ്റോറൻറുകൾവഴി നൽകുന്ന ഭക്ഷണത്തിൻെറ നിലവാരം വിലയിരുത്തുന്നില്ല. ഹോട്ടലുകളിൽ തോന്നിയരീതിയിലാണ് റൂമുകൾക്ക് വാടക്. ടൂറിസ്റ്റ്-ടാക്സി-ഓട്ടോ എന്നിവ ഈടാക്കുന്ന ചാ൪ജുകളിലും ഏകീകൃതനിരക്കില്ല. അനുദിനം നിരവധി കെട്ടിടങ്ങളാണ് കോവളം തീരത്ത് ഉയ൪ന്നുകൊണ്ടിരിക്കുന്നത്. കോവളം തീരത്തിൻെറ പ്രകൃതിസൗന്ദര്യം കവ൪ന്നെടുത്തുകൊണ്ട് കോൺക്രീറ്റ്കാടുകളായിമാറുകയാണ്.