മണലിന് ഓണ്‍ലൈന്‍ പാസ്
text_fieldsകൊച്ചി: ജില്ലയിലെ കടവുകളിൽ മണൽ വിതരണത്തിന് ഓൺലൈൻ പാസ് ഏ൪പ്പെടുത്തുന്ന ആദ്യഘട്ട സംവിധാനം ഒക്ടോബ൪ പത്തിന് നിലവിൽ വരും. ജില്ലാതല ഓൺലൈൻ മണൽ പാസ് വിതരണം പിറവത്ത് ജില്ലാ കലക്ട൪ പി.ഐ. ഷെയ്ഖ് പരീത് ഉദ്ഘാടനം ചെയ്യും.
ഘട്ടം ഘട്ടമായി പാസ് വിതരണം സമ്പൂ൪ണമായി ഓൺലൈനാക്കും. കലക്ടറുടെ അധ്യക്ഷതയിൽ ചേ൪ന്ന മണൽ ഖനനവും വിതരണവുമായി ബന്ധപ്പെട്ട വിദഗ്ധസമിതി യോഗമാണ് ഓൺലൈൻ പാസ് വിതരണത്തിന് തീരുമാനിച്ചത്. മൂന്ന് മുനിസിപ്പാലിറ്റികളിലെയും 18 പഞ്ചായത്തുകളിലെയും കടവുകളിൽ നിന്നുള്ള മണൽ വിതരണത്തിനാണ് ഓൺലൈൻ പാസ് ഏ൪പ്പെടുത്തുന്നത്. മണൽ കടവുകൾ ഒക്ടോബ൪ ഒന്നിന് തുറക്കും.
ആദ്യഘട്ടമെന്ന നിലയിൽ ഓൺലൈൻ പാസിനുള്ള അപേക്ഷ ഗ്രാമപഞ്ചായത്ത്, മുനിസിപ്പൽ ഓഫിസുകളിലാണ് സ്വീകരിക്കുക. ഉപഭോക്താക്കൾക്ക് ജില്ലാ വെബ്സൈറ്റിൽ നിന്ന് നേരിട്ട് അപേക്ഷ സമ൪പ്പിക്കാൻ കഴിയുന്ന രീതിയിലുള്ള സംവിധാനം രണ്ടാംഘട്ടത്തിൽ നിലവിൽ വരും. പാസ് വിതരണം നിരീക്ഷിക്കുന്നതിനുള്ള കേന്ദ്ര കൺട്രോൾ റൂമിൻെറ ചുമതല ജില്ലാ കലക്ട൪ക്കാണ്. കലക്ടറേറ്റിലാണ് കൺട്രോൾ റൂം പ്രവ൪ത്തിക്കുക. നാഷനൽ ഇൻഫ൪മാറ്റിക്സ് സെൻററാണ് ഇതിനാവശ്യമായ സാങ്കേതിക സംവിധാനം ഒരുക്കുന്നത്.
ജില്ലയിലെ മണൽവിതരണം ഓൺലൈനിലാക്കുന്നതിനുള്ള തീരുമാനത്തിന് ജൂലൈയിൽ ചേ൪ന്ന ജില്ലാ വികസന സമിതി യോഗം പിന്തുണ പ്രഖ്യാപിച്ചിരുന്നു. മണൽ വിതരണവുമായി ബന്ധപ്പെട്ട പരാതികൾക്കും ക്രമക്കേടുകൾക്കും അറുതി വരുത്താൻ ഈ പരിഷ്കാരത്തിന് കഴിയുമെന്നാണ് വിലയിരുത്തൽ. ഓൺലൈനിൽ അപേക്ഷ സ്വീകരിച്ച ശേഷം മണലിൻെറ ലഭ്യതക്കനുസരിച്ച് ബാ൪കോഡ് പതിപ്പിച്ച പാസുകൾ അനുവദിക്കുന്നതാണ് പുതിയ രീതി. നിശ്ചിത ബാങ്ക് അക്കൗണ്ടിൽ പണം അടക്കണം. അനുവദിക്കുന്ന മണൽ സംബന്ധിച്ച വിവരം അതത് പഞ്ചായത്തുകൾക്കും അപേക്ഷകനും കൈമാറും.
മൊബൈൽ ഫോണിൽ എസ്.എം.എസിലൂടെ വിവരം ലഭ്യമാക്കുന്നതിനുള്ള സൗകര്യവുമുണ്ടാകും. ബാ൪കോഡ് പതിച്ച പാസുമായി കടവിലെത്തി മണൽ കൈപ്പറ്റാം. മണൽ കൈപ്പറ്റിയ വിവരവും കടവുകളിൽ ഏ൪പ്പെടുത്തുന്ന കമ്പ്യൂട്ട൪ സംവിധാനത്തിലൂടെ കൺട്രോൾ റൂമിലെത്തും. മണൽ കൊണ്ടുപോകുന്നതിനുള്ള വാഹനം അപേക്ഷകനുതന്നെ ഏ൪പ്പെടുത്താം. ഈ വാഹനത്തിൻെറ നമ്പ൪ മുൻകൂട്ടി അറിയിക്കണം. ഇതും പാസിൽ രേഖപ്പെടുത്തും. ഓരോ സീസണിലും മണലിൻെറ വില മുൻകൂട്ടി നിശ്ചയിക്കും. അപേക്ഷകരിൽ നിന്ന് ലോഡ് ഒന്നിന് പത്ത് രൂപ നിരക്കിൽ രജിസ്ട്രേഷൻ ഫീ ഈടാക്കും. പുതുതായി വീടുകൾ പണിയുവ൪ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനം നൽകുന്ന അനുമതിപത്രത്തിൻെറ അടിസ്ഥാനത്തിലാണ്. അനുമതി പത്രത്തിന് പുറമെ തിരിച്ചറിയൽ കാ൪ഡും വീടിൻെറ പ്ളാനും പാസ് അനുവദിക്കുന്നതിന് ഹാജരാക്കണം. വീട് അറ്റകുറ്റപ്പണിക്ക് മണൽ ആവശ്യപ്പെട്ട് സമ൪പ്പിക്കുന്ന അപേക്ഷകളിൽ ഏറ്റവുമൊടുവിൽ വീടുനികുതി അടച്ചതിൻെറ പക൪പ്പും ആവശ്യപ്പെടും. അറ്റകുറ്റപ്പണിയുടെ ആവശ്യകത സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള സ൪ട്ടിഫിക്കറ്റും ഹാജരാക്കണം. പാസിൽ പറയുന്ന ദിവസം മണലെടുക്കാൻ സാധിച്ചില്ലെങ്കിൽ ന്യായമായ കാരണം ബോധിപ്പിക്കുന്ന പക്ഷം മൂന്നു ദിവസം വരെ കാലാവധി നീട്ടിനൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
