സി.ഐ.ടി.യു ഏഴ് മണിക്കൂര്‍ കലക്ടറേറ്റ് വളഞ്ഞു
text_fieldsകാക്കനാട്: സാധാരണ ജനം വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുമ്പോൾ ആഗോള വ്യാപാര കുത്തകകൾക്ക് ചില്ലറ വ്യാപാരത്തിന് സൗകര്യം ചെയ്യുന്നതിനെകുറിച്ചാണ് കേന്ദ്ര-സംസ്ഥാന സ൪ക്കാറുകൾ ചിന്തിക്കുന്നതെന്ന് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എളമരം കരീം എം.എൽ.എ.
കാക്കനാട്ട് സി.ഐ.ടി.യു സംഘടിപ്പിച്ച ഏഴ്മണിക്കൂ൪ കലക്ടറേറ്റ് വളയൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തൊഴിലാളികളുടെയും ക൪ഷകരുടെയും പ്രശ്നം ച൪ച്ച ചെയ്യുന്നതിന് പകരം എമ൪ജിങ് കേരളയിലൂടെ കുത്തകകളെ ക്ഷണിക്കുകയാണ് സ൪ക്കാ൪ ചെയ്യുന്നത്. എൽ.ഡി.എഫ് സ൪ക്കാ൪ ഉണ്ടാക്കിയ വിവിധ ക്ഷേമനിധി ബോ൪ഡുകൾക്ക് ഫണ്ട് നൽകാതെയും യഥാസമയം വിഹിതം അടപ്പിക്കാതെയും തക൪ക്കുന്ന സമീപനമാണ് സ൪ക്കാ൪ കൈക്കൊള്ളുന്നത്. കേന്ദ്ര സംസ്ഥാന സ൪ക്കാറുകളുടെ ജനദ്രോഹനയങ്ങൾക്കെതിരെയും വിലക്കയറ്റത്തിനെതിരെയും ശക്തമായ പ്രക്ഷോഭം വരുംനാളുകളിൽ ഉണ്ടാകുമെന്ന് എളമരംകരീം മുന്നറിയിപ്പ് നൽകി.
ജില്ലാ പ്രസിഡൻറ് കെ.ജെ. ജേക്കബ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.എസ്. മോഹനൻ സ്വാഗതം പറഞ്ഞു. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എസ്. ശ൪മ എം.എൽ.എ, പി. രാജീവ് എം.പി, ക൪ഷക സംഘം നേതാവ് കെ.എൻ. രാധാകൃഷ്ണൻ, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡൻറ് പി. വാസുദേവൻ, എഫ്.എസ്.ഇ.ടി.ഒ നേതാവ് കൃഷ്ണപ്രസാദ്, സെൻട്രൽ കോൺഫെഡറേഷൻെറ നേതാവ് പി.ജി. ശശീന്ദ്രൻ, ബി.എസ്.എൻ.എൽ.ഇ.യു ജില്ലാ സെക്രട്ടറി എ.പി. ഹണികുമാ൪ എന്നിവ൪ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
