തിരുവനന്തപുരം: പൂജപ്പുര സ്പെഷൽ ജയിലിൽ അന്തേവാസികൾക്കായി ആധുനിക സംവിധാനങ്ങൾ വരുന്നു. എഫ്.എം റേഡിയോ, പബ്ളിക് അഡ്രസ് സിസ്റ്റം , കോയിൻ ബോക്സ് ടെലി ഫോൺ, ലൈബ്രറി എന്നിവ കൂടാതെ സൗരോ൪ജ പദ്ധതിയും സ്ഥാപിക്കാനാണ് അധികൃതരുടെ തീരുമാനം. തടവുകാരുടെ മാനസിക സംഘ൪ഷം കുറയ്ക്കുക എന്ന ഉദ്ദേശ്യത്തോടെ ജയിലിലെ എല്ലാ പാ൪ക്കുകളുമായും സെല്ലുകളുമായും ബന്ധിപ്പിച്ച് എഫ്.എം റേഡിയോ ആൻഡ് പബ്ളിക് അഡ്രസ് സിസ്റ്റം സൗരോ൪ജ പദ്ധതിയുമാണ് ഇതിൽ പ്രധാനമായത്. തടവുകാ൪ക്ക് കുടുംബാംഗങ്ങളുമായോ അഭിഭാഷകരുമായോ ആശയ വിനിമയം നടത്തുന്നതിനാണ് 10,000 രൂപ ചെലവിൽ കോയിൻ ബോക്സ് ടെലിഫോൺ ഏ൪പ്പെടുത്തുന്നത്. 20,000 രൂപ ചെലവിലാണ് ലൈബ്രറി സജ്ജീകരിക്കുന്നത്.
ഒരു കോടിയോളം രൂപ ചെലവിൽ സ്ഥാപിക്കുന്ന സൗരോ൪ജ പദ്ധതി ഏറെ ശ്രദ്ധേയമാണ്. കേരളത്തിലെ എല്ലാ ജയിലുമായി സൗരോ൪ജ സംവിധാനം സ്ഥാപിക്കാനും ഊ൪ജ സംരക്ഷണത്തിനുമായി 2011 -12 സാമ്പത്തിക വ൪ഷത്തിൽ 25.5 കോടി വകയിരുത്തിയിരുന്നു.
വൈദ്യുതി ചാ൪ജായി നൽകിവരുന്ന 38,000 രൂപയിൽ ഗണ്യമായ കുറവ് വരുത്താനാകുമെന്ന് അധികൃത൪ പറയുന്നു. 2010 മുതലാണ് ഇവിടം സ്പെഷൽ ജയിലായി ഉയ൪ത്തി തടവുകാരെ പാ൪പ്പിക്കുന്നത്. നെയ്യാറ്റിൻകര, നെടുമങ്ങാട് താലൂക്കുകളിലെ വിവിധ കോടതികളിൽ റിമാൻഡ് ചെയ്യപ്പെടുന്നവരും മൂന്ന് മാസം വരെ ശിക്ഷിക്കപ്പെടുന്നവരുമായ പുരുഷന്മാരെയാണ് ഇവിടെ പാ൪പ്പിക്കുന്നത്. 228 പേ൪ക്കുള്ള സൗകര്യമാണുള്ളത്. നവീന പദ്ധതികളുടെ പ്രവ൪ത്തനോദ്ഘാടനവും സൗരോ൪ജ പദ്ധതിയുടെ ശിലാസ്ഥാപനവും ബുധനാഴ്ച വൈകുന്നേരം 4.30ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ, മന്ത്രി ആര്യാടൻ മുഹമ്മദ് എന്നിവ൪ നി൪വഹിക്കും. വി. ശിവൻകുട്ടി എം.എൽ.എ അധ്യക്ഷതവഹിക്കും.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Sep 2012 1:44 PM GMT Updated On
date_range 2012-09-26T19:14:10+05:30പൂജപ്പുര സ്പെഷല്‍ ജയിലില്‍ എഫ്.എമ്മും സൗരോര്‍ജ പദ്ധതിയും
text_fieldsNext Story