Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightസ്കൂള്‍ ബസ്സുകളില്‍...

സ്കൂള്‍ ബസ്സുകളില്‍ സുരക്ഷ ഉറപ്പക്കാണമെന്ന ആവശ്യം ശക്തം

text_fields
bookmark_border
സ്കൂള്‍ ബസ്സുകളില്‍ സുരക്ഷ ഉറപ്പക്കാണമെന്ന ആവശ്യം ശക്തം
cancel

ദോഹ: സ്വകാര്യ സ്കൂളുകൾ കുട്ടികളെ കൊണ്ടുപോകുന്നതിനായി ഉപയോഗിക്കുന്ന ബസ്സുകളിൽ വിദ്യാ൪ഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യം ശക്തമാകുന്നു. കാലപ്പഴക്കം ചെന്ന ബസ്സുകളാണ് പല സ്കൂളുകളും ഉപയോഗിക്കുന്നതെന്നും ഡ്രൈവ൪മാ൪ അശ്രദ്ധയോടെ ജോലി ചെയ്യുന്നവരാണെന്നും ബസ്സിൽ വിദ്യാ൪ഥികൾക്ക് വേണ്ടി നിയോഗിച്ചിട്ടുള്ള സൂപ്പ൪വൈസ൪മാ൪ മതിയായ യോഗ്യതകളില്ലാത്തവരാണെന്നും നിരവധി രക്ഷിതാക്കൾ പരാതിപ്പെടുന്നതായി ‘അ൪റായ’ റിപ്പോ൪ട്ട് ചെയ്തു.
ബസ്സുകളുടെ സുരക്ഷയും ഡ്രൈവ൪മാരുടെ കാര്യക്ഷമതയും ഉറപ്പാക്കണമെന്നും ബസ്സിൻെറ കാലപ്പഴക്കവും നിലവാരവും സൗകര്യങ്ങളും സംബന്ധിച്ച വിവരങ്ങൾ ഇടക്കിടെ പരസ്യപ്പെടുത്തണമെന്നും ഉത്തരവാദിത്തമുള്ള സൂപ്പ൪വൈസ൪മാരെ ബസ്സുകളിൽ നിയോഗിക്കാത്ത സ്കൂളുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നുമാണ് സ്വദേശികളും വിദേശികളുമായ രക്ഷിതാക്കളുടെ ആവശ്യം. ഇൻഡിപെൻഡൻറ് സ്കൂളുകളെ അപേക്ഷിച്ച് സ്വകാര്യ സ്കൂളുകളുടെ ബസ്സുകളിൽ കുട്ടികൾ ഒട്ടേറെ പ്രയാസങ്ങൾ നേരിടേണ്ടിവരുന്നതായി ഒരു രക്ഷിതാവ് ചൂണ്ടിക്കാട്ടി. സ്വതന്ത്ര സ്കൂളുകളുടെ ബസ്സുകളിൽ കുറ്റമറ്റ എയ൪ കണ്ടീഷൻ സംവിധാനങ്ങളും യോഗ്യരായ ഡ്രൈവ൪മാരും ബസ് സൂപ്പ൪വൈസ൪മാരുമാണുള്ളതെന്നും ഇത്തരം ബസ്സുകളിൽ കുട്ടികളുടെ യാത്ര തികച്ചും സുരക്ഷിതമാണെന്നുമാണ് രക്ഷിതാക്കൾ പറയുന്നത്. ബസ്സിൽ മതിയായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിൽ സ്കൂൾ അധികൃത൪ പലപ്പോഴും വീഴ്ച വരുത്തുകയാണ്. ഡ്രൈവറുടെ അശ്രദ്ധയാണ് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നത്.
വിദ്യാ൪ഥികളെ സ്കൂൾ ബസ്സിൽ കൊണ്ടുപോകുന്നതുസംബന്ധിച്ച സുപ്രീം വിദ്യാഭ്യാസ കൗൺസിലിൻെറ മാ൪ഗനി൪ദേശങ്ങൾ പലപ്പോഴും പാലിക്കപ്പെടുന്നില്ലത്രെ. കുട്ടിയെ വീടിൻെറ ഏറ്റവും അടുത്തുള്ള പോയിൻറിൽ ഇറക്കണമെന്നും ഇറങ്ങുന്ന കുട്ടി ബസ്സിൻെറ മുന്നിലൂടെയോ പിന്നിലൂടെയോ കുറുകെ കടക്കുന്നില്ലെന്ന് ഡ്രൈവ൪മാ൪ ഉറപ്പക്കണമെന്നുമാണ് ചട്ടം. എന്നാൽ, ഇക്കാര്യങ്ങളൊന്നും പലപ്പോഴും ബന്ധപ്പെട്ടവ൪ ശ്രദ്ധിക്കാറില്ല.
പല സ്വകാര്യ സ്കൂളുകളും പഴക്കം ചെന്ന മിനി ബസ്സുകളാണ് ഉപയോഗിക്കുന്നതെന്നാണ് രക്ഷിതാക്കളുടെ പ്രധാന പരാതിയെന്ന് റിപ്പോ൪ട്ടിൽ പറയുന്നു. ഡ്രൈവ൪ക്ക് മതിയായ പ്രവൃത്തിപരിചയം ഉണ്ടാകാറില്ല. ബസ്സുകളുടെ സുരക്ഷാകാര്യത്തിൽ വീഴ്ചവരുത്തുന്ന സ്കൂളുകൾക്കെതിരെ സ്വതന്ത്ര-സ്വകാര്യ വ്യത്യാസമില്ലാതെ സുപ്രീം കൗൺസിൽ ക൪ശന നടപടിയെടുക്കണമെന്നാണ് ആവശ്യം. വിദ്യാ൪ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ഡ്രൈവ൪മാരെയും ബസ് സൂപ്പ൪വൈസ൪മാരെയും ബോധവത്കരിക്കണമെന്നും എയ൪കണ്ടീഷൻ സൗകര്യമില്ലാത്ത ബസ്സുകളെ സ൪വീസ് നടത്താൻ അനുവദിക്കരുതെന്നും ആവശ്യമുണ്ട്. ഇതിനൊപ്പം തീപിടിത്തം തടയുന്നതിലും പ്രഥമശുശ്രൂഷയിലും ഡ്രൈവ൪മാ൪ക്ക് പരിശീലനം നൽകുകയും വേണം. ചില ബസ്സുകൾ കുട്ടികളെ വീട്ടിൽ നിന്ന് ഏറെ അകലെ ഇറക്കുകയും ഇവ൪ അശ്രദ്ധമായി റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നത് അപകടത്തിന് കാരണമാകുകയും ചെയ്യുന്നതായും രക്ഷിതാക്കൾ ചൂണ്ടിക്കാട്ടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story