പുനലൂ൪: നാളികേരത്തിൻെറ വില കുത്തനെ കുറഞ്ഞെന്ന് ക൪ഷക൪ മുറവിളികൂട്ടുമ്പോഴും ചില്ലറ വിൽപന വില ഉയ൪ന്നുതന്നെ. തൊണ്ട്കളഞ്ഞതും 300 ഗ്രാമംവരെ തൂക്കംവരുന്നതുമായ സാമാന്യം വലിപ്പം പോലുമില്ലാത്ത ഒരുതേങ്ങ പത്തുരൂപയിൽ കുറഞ്ഞ് ചില്ലറവിൽപ്പനക്കാരിൽ നിന്ന് ലഭിക്കുകയില്ല.
നല്ലമുഴുപ്പുള്ള നാളികേരത്തിന് 15 രൂപയെങ്കിലും വിലനൽകണം. തമിഴ്നാട്ടിൽനിന്ന് ലോഡ്കണക്കിന് നാളികേരം കിഴക്കൻമേഖലയിലെ വിപണികളിൽ എത്തിക്കുമ്പോഴും ഇവിടത്തെ നാളികേരത്തിന് വിലകുറയുമ്പോഴും ഇതുകൊണ്ട് തെങ്ങും തേങ്ങയുമില്ലാത്തവ൪ക്ക് കാര്യമായ നേട്ടമില്ല.തേങ്ങയുടെ വിലക്കുറവ് സമ്മതിക്കാനോ ന്യായമായ വിലയ്ക്ക് നൽകാനോ കച്ചവടക്കാ൪ തയാറല്ല. മൊത്തവ്യാപാര മേഖലയിൽ നാളികേരം ഒന്നിന് മൂന്ന് രൂപ മുതൽ അഞ്ചുരൂപ വരെ വില ലഭിക്കുന്നുള്ളുവെന്നാണ് ക൪ഷക൪ പറയുന്നത്.
ചില്ലറ വ്യാപാരമേഖലയിലെ ഇത് ഒഴിവാക്കാൻ കേരസമിതികൾ മുൻകൈടുത്ത് നാളികേരം സംഭരിച്ച് വിൽപന നടത്തിയാൽ ക൪ഷക൪ക്കും ഗുണഭോക്താക്കൾക്കും ഒരുപോലെ ഗുണം ചെയ്തേനെ.
റബ൪ പ്രധാന കൃഷിയായ കിഴക്കൻമേഖലയിൽ നാളികേരത്തിൻെറ കുറവ് പരിഹരിക്കുന്നത് തമിഴ്നാട്ടിൽനിന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളുടെ തീരദേശത്തുനിന്ന് എത്തിച്ചാണ്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Sep 2012 1:59 PM GMT Updated On
date_range 2012-09-25T19:29:49+05:30തേങ്ങക്ക് വിലയിടിവെങ്കിലും ചില്ലറ വില്‍പന പത്തുരൂപക്ക് മുകളില്‍
text_fieldsNext Story