എ-ഐ ചേരിതിരിവ്: മാനവികയാത്രക്കുള്ള സ്വാഗതസംഘം രൂപവത്കരണ യോഗത്തില്‍ ബഹളം
text_fieldsകുന്നംകുളം: യൂത്ത് കോൺഗ്രസ് അധ്യക്ഷൻെറ നേതൃത്വത്തിലുള്ള ‘മാനവികയാത്ര’ക്ക് കുന്നംകുളത്ത് നടത്തുന്ന സ്വീകരണ ചടങ്ങിലേക്കുള്ള സ്വാഗത സംഘം രൂപവത്കരണത്തിൽ ബഹളം.യോഗത്തിൽ ‘എ’‘ഐ’ ഗ്രൂപ്പ് നേതാക്കൾ തമ്മിലുണ്ടായ അഭിപ്രായ ഭിന്നത മൂലം ആലത്തൂ൪ പാ൪ലമെൻറ് കമ്മിറ്റിയുടെ നേതൃത്വത്തിലെ സ്വാഗതസംഘം രൂപവത്കരണം ബഹളത്തിൽ കലാശിക്കുകയായിരുന്നു. സ്വാഗതസംഘം ചെയ൪മാനായി ഡി.സി.സി ജില്ലാ സെക്രട്ടറിയായ ‘ഐ’ ഗ്രൂപ്പുകാരൻ ജോസഫ് ചാലിശേരിയെ നി൪ദേശിച്ചതാണ് ത൪ക്കത്തിന് തുടക്കം. ജോസഫ് ചാലിശേരി ചെയ൪മാനും യൂത്ത് കോൺഗ്രസ് ആലത്തൂ൪ പാ൪ലമെൻറ് കമ്മിറ്റി പ്രസിഡൻറ് ബിജോയ് ബാബുവിനെ ജന. കൺവീനറാക്കാനുമാണ് ആദ്യം ധാരണയായത്. എന്നാൽ, ജോസഫ് ചാലിശേരിയെ ചെയ൪മാനാക്കുന്നത് ‘എ’ വിഭാഗം എതി൪ത്തു. ഉദ്ഘാടകൻ പി.എ. മാധവൻ എം.എൽ.എയെയാണ് നേരത്തെ നിശ്ചയിച്ചത്. എന്നാൽ എം.എൽ.എ പരിപാടിയിൽ സംബന്ധിക്കാതിരുന്നത് ച൪ച്ചയായതിന് പിറകെ ഗ്രൂപ്പ് നേതാക്കൾ തമ്മിൽ ചെയ൪മാൻ സ്ഥാനത്തെ ചൊല്ലി ത൪ക്കവും തുടങ്ങി. പ്രശ്നം രൂക്ഷമായതോടെ നേതാക്കൾ നടത്തിയ തുട൪ച൪ച്ചയിൽ ജോസഫ് ചാലിശേരിയെ ചെയ൪മാൻ സ്ഥാനത്ത് നിന്ന് നീക്കാനും പകരം ബിജോയ് ബാബുവിനെ ആ സ്ഥാനത്തേക്കും ‘എ’ ഗ്രൂപ്പുകാരനായ ആലത്തൂ൪ പാ൪ലമെൻറ് കമ്മിറ്റി ജന. സെക്രട്ടറി ജയൻ മംഗലത്തിനെ ജന. കൺവീനറാക്കാനും തീരുമാനിച്ചു. ഇതേ കുറിച്ച് അന്തിമ തീരുമാനം കൈക്കൊള്ളാൻ ചൊവ്വാഴ്ച കുന്നംകുളം ഇന്ദിരാഭവനിൽ യോഗം ചേരും. എന്നാൽ, കുന്നംകുളത്തെ ത൪ക്കംമൂലം ജില്ലയിലെ പ്രമുഖ നേതാവ ് പരിപാടിയിൽ നിന്ന് തഴയപ്പെട്ടതിലും പ്രതിഷേധമുയ൪ന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
