മന്തുരോഗം പടരുമ്പോഴും പ്രതിരോധം ഒച്ചിഴയും വേഗത്തില്‍
text_fieldsകോട്ടക്കൽ: സംസ്ഥാനത്ത് ഏറ്റവുമധികം മന്തുരോഗബാധ പൊന്നാനിയിൽ റിപ്പോ൪ട്ട് ചെയ്തിട്ടും പ്രതിരോധ നടപടികളും തുട൪ പ്രവ൪ത്തനങ്ങളും ഒച്ചിഴയും വേഗത്തിൽ. താലൂക്കാശുപത്രിയിൽ വ്യാഴാഴ്ച രാത്രി മാത്രം പ്രവ൪ത്തിക്കുന്ന സ്റ്റാറ്റിക് ക്ളിനിക്ക് മാത്രമാണ് പ്രതിരോധ പ്രവ൪ത്തനത്തിനുള്ളത്. കഴിഞ്ഞമാസം മാത്രം 26 പുതിയ മന്തുരോഗ ബാധ കണ്ടെത്തിയതിൻെറ അടിസ്ഥാനത്തിൽ ആഴ്ചയിലെ എല്ലാ ദിവസവും സ്റ്റാറ്റിക് ക്ളിനിക്ക് പ്രവ൪ത്തിക്കാനും കൊതുക് നശീകരണവും ബോധവത്കരണ പ്രവ൪ത്തനങ്ങളും ഊ൪ജിതപ്പെടുത്താനും തീരുമാനിച്ചിരുന്നു. എന്നാൽ വെക്ട൪ കൺട്രോൾ യൂനിറ്റിന് പ്രവ൪ത്തിക്കാനുള്ള മുറിയും മറ്റ് സൗകര്യങ്ങളും നഗരസഭ ഇതുവരെയും നൽകിയിട്ടില്ല. സൗകര്യങ്ങളൊരുക്കി നൽകിയാൽ അടുത്ത ദിവസം മുതൽ വെക്ട൪ കൺട്രോൾ യൂനിറ്റിന് പൊന്നാനിയിൽ പ്രവ൪ത്തനങ്ങൾ ഊ൪ജിതപ്പെടുത്താനാകുമെന്ന് ജില്ലാ വെക്ട൪ കൺട്രോൾ ഇൻസ്പെക്ട൪ പറഞ്ഞു.
മലപ്പുറത്തുള്ള ജില്ലാ വെക്ട൪ കൺട്രോൾ ഓഫിസിന് കീഴിലെ ഉദ്യോഗസ്ഥ൪ പൊന്നാനിയിലെത്തിയാണ് സ്ലൈഡുകൾ ശേഖരിക്കുന്നതടക്കമുള്ള പ്രവ൪ത്തനങ്ങൾ നടത്തുന്നത്. കൊതുക് സാന്ദ്രത കണക്കെടുപ്പ്, കൊതുക് ഉറവിട നശീകരണം പോലുള്ള പ്രവ൪ത്തനങ്ങളെല്ലാം സ്തംഭനാവസ്ഥയിലാണ്. മന്തുരോഗ ബാധയുള്ളവരുടെ എണ്ണം ക്രമാതീതമായി വ൪ധിക്കുമ്പോഴും പ്രതിരോധ നടപടികൾ കൈക്കൊള്ളാനാകാത്തതിനാൽ രോഗം പടരാൻ സാധ്യതയുണ്ട്. കഴിഞ്ഞമാസത്തെ കണക്ക് പ്രകാരം പൊന്നാനിയിലെ മൈക്രോ ഫൈലേറിയ തോത് 8.54 ആണ്. അപകടമേഖലകളായി സംസ്ഥാനത്ത് പരിഗണിക്കുന്ന മറ്റ് സ്ഥലങ്ങൾ പാലക്കാട്, ചേ൪ത്തല എന്നിവിടങ്ങളാണ്. ഇവിടങ്ങളിലെ എം.എഫ്. തോത് രണ്ടിൽ താഴെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
