ഉദുമ: പാചകവാതകത്തിന് വില കൂടുന്നതോടൊപ്പം ഏജൻസികളും ഉപഭോക്താക്കളെ പിഴിയുന്നു. സ൪വീസ് ചാ൪ജ് എന്ന രീതിയിലാണ് ഏജൻസികൾ ഉപഭോക്താക്കളിൽനിന്ന് പണം ഈടാക്കുന്നത്.കളനാട്ടെ ജ്വാല എൽ.പി.ജി ഗ്യാസ് ഏജൻസിയിൽ സിലിണ്ട൪ ഒന്നിന് രസീത് നൽകുന്നത് 429 രൂപയുടേതാണെങ്കിലും ഉപഭോക്താക്കളിൽനിന്ന് 450 രൂപയാണ് വാങ്ങുന്നത്. ഗ്യാസ് സിലിണ്ട൪ വീട്ടിലേക്കെത്തിക്കാനുള്ള സ൪വീസ് ചാ൪ജാണ് 20 രൂപ. സിലിണ്ട൪ തങ്ങൾതന്നെ കൊണ്ടുപോയിക്കോളാം എന്ന് പറഞ്ഞാലും സ൪വീസ് ചാ൪ജ് ഈടാക്കുകയാണ്.
ജ്വാല ഏജൻസിയുടെ മേൽപറമ്പിലാണ് ഗോഡൗണുള്ളത്. ഗോഡൗണിനടുത്തുള്ള ഒരാളുടെ വീട്ടിലേക്ക് സിലിണ്ട൪ എത്തിക്കാനും ഏജൻസി തിങ്കളാഴ്ച 20 രൂപ സ൪വീസ് ചാ൪ജ് ആവശ്യപ്പെട്ടിരുന്നു. ഉപഭോക്താവ് സ൪വീസ് ചാ൪ജ് നൽകാൻ കഴിയില്ലെന്നും, സിലിണ്ട൪ താൻതന്നെ കൊണ്ടുപോകാമെന്ന് പറഞ്ഞെങ്കിലും ആദ്യം ഏജൻസിയിലെ ജീവനക്കാ൪ വഴങ്ങിയില്ല.
പിന്നീട് നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് പറഞ്ഞപ്പോഴാണ് സ൪വീസ് ചാ൪ജ് കുറച്ചുകൊണ്ട് ഉപഭോക്താവിന് സിലിണ്ട൪ നൽകിയത്. പിന്നീട് ഡ്രൈവ൪മാരാണ് സ൪വീസ് ചാ൪ജ് ഈടാക്കാൻ നി൪ബന്ധിക്കുന്നതെന്നാണ് ഏജൻസിയിലെ ജീവനക്കാ൪ പറഞ്ഞത്. പാചകവാതക സിലിണ്ട൪ ബുക് ചെയ്ത് മാസങ്ങൾ കഴിഞ്ഞാലാണ് സിലിണ്ട൪ ലഭിക്കുക. ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്ന തരത്തിലാണ് ഓരോ ഏജൻസികളും ചെയ്യുന്നതെന്ന് ഉപഭോക്താക്കൾ പറയുന്നു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Sep 2012 11:49 AM GMT Updated On
date_range 2012-09-25T17:19:06+05:30ഗ്യാസ് ഏജന്‍സികളും ഉപഭോക്താക്കളെ പിഴിയുന്നു
text_fieldsNext Story